ഹോനോലുലു: സർഫിംഗിനിടെ കാമുകിയോട് വിവാഹ അഭ്യർഥന നടത്തി കാമുകൻ. മോതിരവുമായെത്തിയാണ് വിവാഹ അഭ്യർഥന നടത്തിയത്. കാമുകി സമ്മതം മൂളിയതിന് തൊട്ടു പിന്നാലെ കാമുകന്റെ കൈയ്യിലെ മോതിരം സമുദ്രത്തിൽ പതിച്ചു. എന്നാൽ അപ്രതീക്ഷിതമായ ട്വിസ്ററ് സംഭവത്തിനുണ്ടായി.
also read:ഫോട്ടോ: അച്ഛൻ, സ്റ്റൈലിംഗ്: അമ്മ; സാരി ചുറ്റിയ സുന്ദരി കുട്ടി ഇന്ന് നടിയും ഫാഷൻ ഡിസൈനറും
ഹവായ് ന്യൂസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹവായ് സ്വദേശി ക്രിസ് ഗാർത്ത് എന്ന യുവാവാണ് കാമുകി ലൗറെൻ ഓയെ വളരെ വ്യത്യസ്തമായ രീതിയിൽ പ്രൊപ്പോസ് ചെയ്തത്. സർഫിംഗ് ചെയ്യുന്ന പ്രതലത്തിനു പുറത്ത് മുട്ടിലിരുന്ന് വിവാഹ അഭ്യർഥന നടത്തുന്ന ചിത്രങ്ങൾ സമീപത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ പകർത്തിയിരുന്നു.
സംഭവത്തിന്റെ ട്വിസ്റ്റ് ഇങ്ങനെയാണ്. ഇത്തരത്തിൽ പ്രൊപ്പോസ് ചെയ്യുമ്പോൾ ഇത്തരത്തിലൊരു അബദ്ധം സംഭവിക്കുമെന്ന് ഗാർത്തിന് അറിയാമായിരുന്നു. യഥാർഥ മോതിരത്തിനൊപ്പം മറ്റൊരെണ്ണവും ഗർത്ത് കൈയ്യിൽ കരുതിയിരുന്നു. യഥാർഥ മോതിരം തീരത്തുവെച്ചിട്ടാണ് സർഫിംഗിന് പോയത്.
വൈക്കിയിലെ ക്യൂൻസ് ബീച്ചിലാണ് അപൂര്‍വ വിവാഹ അഭ്യർഥന നടന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടെ വെച്ചായിരുന്നു ക്രിസ് ഗാർത്തും ലൗറെൻ ഓയും പരസ്പരം കണ്ടുമുട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boyfriend, Marriage proposal