ദുബായിലെ പ്രധാന റോഡുകളിലെ യാത്രാ സമയം 40 മുതല്‍ 70 ശതമാനം വരെ കുറയും; വരുന്നത് വമ്പന്‍ പദ്ധതി
- Published by:Vishnupriya S
- news18-malayalam
Last Updated:
2874 മീറ്റര്‍ ദൂരം വ്യാപിച്ച് കിടക്കുന്ന നാല് പാലങ്ങളുടെ നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ഗാണ്‍ അല്‍ സബ്ക-ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡ്‌സ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനം പൂര്‍ത്തീകരിച്ചതായി ദുബായ് റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. പ്രധാന പാതകളിലെ യാത്രാ സമയം 40 മുതല്‍ 70 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കുന്നതാണ് ഈ പദ്ധതി. 2874 മീറ്റര്‍ ദൂരം വ്യാപിച്ച് കിടക്കുന്ന നാല് പാലങ്ങളുടെ നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 17600 വാഹനങ്ങളെ വഹിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്ന് ദുബായ് മീഡിയ ഓഫീസ് റിപ്പോര്‍ട്ടു ചെയ്തു.
പാലങ്ങളുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. പാലങ്ങളുടെ കൈവരി സ്ഥാപിക്കല്‍, റോഡുകളുടെ വികസനം, ലൈറ്റുകള്‍ ഘടിപ്പിക്കല്‍, മഴവെള്ളം കടത്തിവിടുന്നതിനുള്ള ഡ്രെയ്‌നേജ് സംവിധാനം, ട്രാഫിക് ഡൈവേര്‍ഷനുകള്‍ എന്നിവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഒരു പ്രധാന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. നഗരത്തിലെ ജനസംഖ്യാ വര്‍ധനവിനെ നേരിടാന്‍ റോഡ് ശൃംഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ദുബായ് സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.
ഷെയ്ഖ് സയീദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയേല്‍ സ്ട്രീറ്റ് എന്നിവയ്ക്കിടയില്‍ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആര്‍ടിഎ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍-ജനറലുമായ മാറ്റാര്‍ അല്‍ ടയാര്‍ പറഞ്ഞു. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ ഗാണ്‍ അല്‍ സബ്ക സ്ട്രീറ്റില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് റോഡിലേക്കുള്ള യാത്രാ സമയം 40 ശതമാനം കുറയ്ക്കും. ഇതിന് പുറമെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായെദ് റോഡില്‍ നിന്നും അല്‍ യാല്‍ആയിസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 21 മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റായും ചുരുക്കും.
Location :
New Delhi,Delhi
First Published :
March 27, 2024 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ പ്രധാന റോഡുകളിലെ യാത്രാ സമയം 40 മുതല്‍ 70 ശതമാനം വരെ കുറയും; വരുന്നത് വമ്പന്‍ പദ്ധതി