ദുബായ് മഴയിൽ തടസപ്പെട്ട സേവനങ്ങൾ എമിറേറ്റ്‌സ് എയർലൈൻസ് പുനരാരംഭിച്ചു; ബാഗേജുകൾ ലഭിക്കാൻ ചെയ്യേണ്ടത്
- Published by:meera_57
- news18-malayalam
Last Updated:
യാത്രക്കാർക്ക് ബാഗേജുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു
കനത്ത മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ യാത്രക്കാർക്ക് ബാഗേജുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ദുബായിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ സർവീസുകൾ തടസ്സപ്പെടുത്തിയെന്നും ബാഗുകൾക്കായി കാത്തിരിക്കുന്ന യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും എയർലൈൻ എക്‌സിൽ കുറിച്ചു. ദുബായ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ ഇതുവരെ ബാഗുകൾ വീണ്ടെടുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ അവ ശേഖരിക്കാമെന്നും എയർലൈൻ വ്യക്തമാക്കി.
The recent storms in Dubai disrupted normal operations and we sincerely apologise to customers who are still waiting for their bags.
Customers who had travelled to Dubai as their final destination but were unable to retrieve their bags on arrival, may now collect their bags from… pic.twitter.com/pcy8GFOYiv
— Emirates Support (@EmiratesSupport) April 21, 2024
advertisement
ബാഗേജുകൾ ലഭിക്കാൻ അറിയേണ്ട കാര്യങ്ങൾ
1. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ഇടത് ഭാഗത്തുള്ള ലഗേജ് അറൈവൽ ഏരിയയിൽ എത്തുക. (എക്സിറ്റ് 1 ന് എതിർവശത്ത്, ബൂട്ട്സ് ഫാർമസിക്ക് പിന്നിൽ)
2. യാത്രക്കാർ ബാഗേജ് ടാഗ് കയ്യിൽ കരുതേണ്ടതുണ്ട്
3. കളക്ഷൻ ഏരിയ മുഴുവൻ സമയവും യാത്രക്കാർക്കായി പ്രവർത്തിക്കും.
4. റിപ്പോർട്ട് സമർപ്പിച്ചവർക്ക് എമിറേറ്റ്‌സ് ടീം ബാഗുകൾ എത്തിച്ചുനൽകും. എന്നാൽ ഇതിന് കുറച്ച് സമയമെടുത്തേക്കാം
കൂടാതെ ഉപഭോക്താക്കളിൽ ഫയൽ റഫറൻസ് നമ്പർ (PIR) ഉള്ളവർക്ക്, http://emirat.es/baggagestatus എന്ന വെബ്സൈറ്റിൽ അവർക്ക് ലഭിക്കാനുള്ള ബാഗേജിനെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ എയർലൈനിന്റെ ലോക്കൽ ടീം ബന്ധപ്പെടുന്നത് വരെ ബാഗേജിനായി ദയവായി എയർപോർട്ടിലേക്ക് പോകരുത് എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
advertisement
"കാലതാമസം നേരിട്ടതിൽ എല്ലാ ഉപഭോക്താക്കളോടും ക്ഷമ ചോദിക്കുന്നു. കാറ്റും മഴയും തടസ്സം സൃഷ്ടിച്ചതിനാൽ എല്ലാ കാര്യങ്ങളും ക്രമപ്പെടുത്താൻ കുറച്ച് സമയം എടുക്കും. എന്നാൽ കഴിയുന്നതും വേഗം നിങ്ങളെ അപ്‌ഡേറ്റ് ചെയ്യും” എന്നും എമിറേറ്റ്‌സ് എയർലൈൻ കൂട്ടിച്ചേർത്തു. 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ ഏപ്രിൽ 16 ന് ഉണ്ടായത്.
Location :
Thiruvananthapuram,Kerala
First Published :
April 22, 2024 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് മഴയിൽ തടസപ്പെട്ട സേവനങ്ങൾ എമിറേറ്റ്‌സ് എയർലൈൻസ് പുനരാരംഭിച്ചു; ബാഗേജുകൾ ലഭിക്കാൻ ചെയ്യേണ്ടത്