അരമണിക്കൂറില്‍ ദുബായില്‍ നിന്ന് അബുദാബിയിലെത്താം; അതിവേഗ ട്രെയിനുമായി ഇത്തിഹാദ് റെയില്‍

Last Updated:

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാകും അതിവേഗ ട്രെയിനുകള്‍ സര്‍വീസ് നടത്തുക

Pic: ADMO
Pic: ADMO
ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയില്‍. ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റില്‍ എത്താന്‍ സാധിക്കും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാകും അതിവേഗ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. അല്‍ഫയ ഡിപ്പോയില്‍ വെച്ച് നടന്ന ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ചടങ്ങിലാണ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്.
യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് തന്ത്രപ്രധാനമായ പ്രദേശങ്ങളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും അതിവേഗ റെയില്‍പാത കടന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് അതിവേഗ ട്രെയിന്‍ സര്‍വീസ് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതിവേഗ ട്രെയിന്‍ പദ്ധതിയെ അഭിനന്ദിച്ച് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് റെയിലിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
advertisement
"പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ദൂരം കുറയ്ക്കാനും സമയം ലാഭിക്കാനും അതിലൂടെ കൂടുതല്‍ ശോഭനമായ ഭാവിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും," അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതേസമയം, അതിവേഗ ട്രെയിന്‍ പദ്ധതിയ്ക്ക് പിന്നാലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ സര്‍വീസ് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. കൂടാതെ അബുദാബി, ദുബായ്, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളിലെ ആദ്യത്തെ നാല് പാസഞ്ചര്‍ റെയില്‍ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അരമണിക്കൂറില്‍ ദുബായില്‍ നിന്ന് അബുദാബിയിലെത്താം; അതിവേഗ ട്രെയിനുമായി ഇത്തിഹാദ് റെയില്‍
Next Article
advertisement
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
  • ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മൃതദേഹത്തിനരികിൽ പോൺ കണ്ടു.

  • ഭർത്താവിന് ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തി നൽകി, പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

  • പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയതും നെഞ്ചിലെ എല്ലുകൾക്ക് ഒടിവുണ്ടെന്നും പോലീസ് കണ്ടെത്തി.

View All
advertisement