ദുബായിലേയ്ക്ക് പ്രവാസികളുടെ ഒഴുക്ക് തുടരുന്നു; ജനസംഖ്യയില്‍ ആറ് മാസത്തിനിടെ 50000ന്റെ വര്‍ധനവ്

Last Updated:
news 18
news 18
ദുബായിലേക്കുള്ള പ്രവാസികളുടെ കുത്തൊഴുക്ക് തുടരുന്നു. ഈ വര്‍ഷം ആറ് മാസം പൂര്‍ത്തിയായപ്പോള്‍ ഇവിടുത്തെ ജനസംഖ്യയില്‍ 50000-ന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യോമയാനമേഖല, വ്യാപാരം, സാമ്പത്തികം, ടൂറിസം തുടങ്ങിയ മേഖലകളില്‍ 2021 മുതല്‍ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 2020ല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ദുബായിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ കോവിഡിനെ നേരിടുന്നതില്‍ വിജയിച്ചു തുടങ്ങിയതോടെ ഇതില്‍ വര്‍ധന ഉണ്ടാകാന്‍ തുടങ്ങി. കോവിഡിന് ശേഷം ഏറ്റവും ആദ്യം തുറന്ന ലോകത്തിലെ നഗരങ്ങളിലൊന്നാണ് ദുബായ്. അതിനാല്‍ തന്നെ കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിന്ന് മറ്റുനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ നിന്ന് വേഗത്തില്‍ പുറത്ത് വരാനും മികച്ച തൊഴില്‍ അന്വേഷകരെ കണ്ടെത്താനും ദുബായിക്ക് കഴിച്ചു. ഇതിന് പുറമെ എക്‌സ്‌പോ 2020ഉം ലോകമെമ്പാടുമുള്ള നിക്ഷേപകരും പ്രൊഫഷണണലുമാരുമുള്‍പ്പടെയുള്ള പ്രവാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
advertisement
Also Read- യുഎ​ഇ​യി​ലെ ആ​ദ്യ ഓ​ട്ടോറിക്ഷ മലയാളി രജിസ്റ്റർ ചെയ്തു;എത്തിച്ചത് ഇറ്റലിയിൽ നിന്ന്
ദുബായ് സ്റ്റാറ്റസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ അവസാനം ദുബായിലെ ജനസംഖ്യ 36 ലക്ഷം കവിഞ്ഞു. 2023-ന്റെ തുടക്കത്തില്‍ ഇത് 35.4 ലക്ഷമായിരുന്നു. ജൂലായ് അഞ്ചിന് ദുബായിലെ ജനസംഖ്യ 3,603,286 ൽ എത്തി. ഈ വര്‍ഷമാദ്യം ഇത് 3,440,500 ആയിരുന്നു. ഏകദേശം 52,886 പേരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഏകദേശം 1.59 ശതമാനത്തോളം വർധനവ് വരും. കഴിഞ്ഞ 12 മാസത്തിനിടെ ഇവിടെ താമസിക്കുന്നവരുടെ എണ്ണം 89,196 ആയി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 18 മാസത്തിനിടെ ഇത് 1,24,595 ആയി വര്‍ധിച്ചിട്ടുണ്ട്.
advertisement
സുസ്ഥിരവികസനത്തിനായി ദുബായ് ഭരണകൂടം നഗര പദ്ധതികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി വരുന്നുണ്ട്. ഇത് ഇവിടെ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 1960 മുതല്‍ നഗരത്തിലെ ജനസംഖ്യ 80 മടങ്ങും നഗരപ്രാന്തപ്രദേശങ്ങളിലെ ജനസംഖ്യ 170 മടങ്ങും വര്‍ധിച്ചിട്ടുണ്ട്. 1960-ലാണ് ആദ്യ അർബൻ പ്ലാൻ ഇവിടെ നടപ്പിലാക്കിയത്.
നിലവില്‍ ദുബായ് 2040 എന്ന അർബൻ പ്ലാനാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനുള്ള സുസ്ഥിര വികസനപദ്ധതികളാണ് നടപ്പാക്കുന്നത്.
പകല്‍സമയങ്ങളില്‍ തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ആളുകള്‍ ജോലിക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ദുബായിലെത്തുമ്പോള്‍ ഇവിടുത്തെ ജനസംഖ്യ ഏകദേശം 10 ലക്ഷത്തോളമാകാറുണ്ട്.
advertisement
ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് പുതിയ വീടുകളുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ താമസിക്കുന്നവര്‍ കൂടുതല്‍ പണം മുടക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇത് നഗരത്തിന്റെ ആകെയുള്ള സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലേയ്ക്ക് പ്രവാസികളുടെ ഒഴുക്ക് തുടരുന്നു; ജനസംഖ്യയില്‍ ആറ് മാസത്തിനിടെ 50000ന്റെ വര്‍ധനവ്
Next Article
advertisement
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
  • പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു.

  • പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.

  • പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം.

View All
advertisement