advertisement

കുവൈറ്റിൽ ഒന്നരവയസുകാരനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വീട്ടു ജോലിക്കാരി അറസ്റ്റിൽ

Last Updated:

ക്രൂരമായ സംഭവത്തിന്റെ ഞെട്ടലിലാണ് കുവൈറ്റ് സമൂഹം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കുവൈറ്റിൽ ഒന്നര വയസ്സുകാരനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രവാസി വീട്ടുജോലിക്കാരി അറസ്റ്റിൽ. ഫിലിപ്പീൻസ്വദേശിയായ വീട്ടുജോലിക്കാരിയെയാണ് കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ശല്യം ചെയ്തതുകൊണ്ടാണ് വാഷിംഗ് മെഷീനിൽ ഇട്ടതെന്നാണ് യുവതി മൊഴി നൽകിയത്.
കുവൈറ്റി സ്വദേശികളുടെ മകനാണ് മരിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രവാസിയായ വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വലിയ ഞെട്ടലിലും രോഷത്തിലുമാണ് കുവൈറ്റ് സമൂഹം. പലരും കുടുംബത്തെ അനുശോചനം അറിയിച്ചു. സോഷ്യൽ മീഡിയയിലും സംഭവം വലിയ ചർച്ചയായി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിൽ ഒന്നരവയസുകാരനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വീട്ടു ജോലിക്കാരി അറസ്റ്റിൽ
Next Article
advertisement
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
  • ട്വന്റി20 പാര്‍ട്ടി തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ ഡോ. വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു

  • എട്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതായി പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു

View All
advertisement