കൊച്ചിയിലേക്ക് പറക്കുന്നതിന് തൊട്ടുമുന്‍പ് മസ്ക്കറ്റിൽവച്ച് വിമാനത്തില്‍ പുക; നാലുകുട്ടികൾ ഉൾപ്പെടെ 144 യാത്രക്കാരും സുരക്ഷിതർ

Last Updated:

രാവിലെ 11.30ന് പുറപ്പെടാനിരുന്ന എഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്

മസ്ക്കറ്റ്: മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് (Fire in Air India flight in engine no.2 of Boeing 737) തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽനിന്നും പുകയുയരുന്നത് കണ്ടത്. പുക ശ്വസിച്ചു 16 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ആർക്കും പരിക്കില്ല.
advertisement
രാവിലെ 11.30ന് പുറപ്പെടാനിരുന്ന എഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്. ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻസ് അന്വേഷണം പ്രഖ്യാപിച്ചു. പറന്നുയരുന്നതിനു തൊട്ടുമുന്‍പ് എഞ്ചിനില്‍ തീ കാണുകയായിരുന്നു. ഇതോടെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങിയ യാത്രക്കാർ അവിടെനിന്ന് പരക്കം പായുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു.
advertisement
കുഞ്ഞുങ്ങളെയുമെടുത്ത് യാത്രക്കാർ ഓടുന്നതും ദൃശ്യത്തിൽ കാണാം. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവര‌ം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊച്ചിയിലേക്ക് പറക്കുന്നതിന് തൊട്ടുമുന്‍പ് മസ്ക്കറ്റിൽവച്ച് വിമാനത്തില്‍ പുക; നാലുകുട്ടികൾ ഉൾപ്പെടെ 144 യാത്രക്കാരും സുരക്ഷിതർ
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement