Hajj 2022 | കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം മക്കയിലെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്.
കേരളത്തില്‍ (Kerala) നിന്ന് ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യത്തെ ഹജ്ജ് (Hajj) തീര്‍ത്ഥാടക സംഘം ഇന്ന് മക്കയിലെത്തി(Mecca) . സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ജിദ്ദ വഴി ഇവര്‍ മക്കയിലെത്തിയത്. ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വിമാനം ഇറങ്ങിയ തീര്‍ത്ഥാടക സംഘം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയിലെത്തുകയായിരുന്നു.
കോഴിക്കോട് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഖത്തര്‍ വഴി യാത്ര ചെയ്ത് ഇന്നലെ പുലര്‍ച്ചെ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയ സംഘം രാവിലെ 8.30ഓടെയാണ് മക്കയിലെത്തിയത്. സ്ത്രീകളടക്കം 49 മലയാളി തീര്‍ത്ഥാടകരാണ് ഇതില്‍ ഉണ്ടായിരുന്നത്. മക്കയിലെത്തിയ ആദ്യ മലയാളി തീര്‍ത്ഥാടകര്‍ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. മസ്ജിദുല്‍ ഹറാമിന് സമീപം ലേമെറിഡിയന്‍ ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. 10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്.
advertisement
ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.
ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Location :
First Published :
June 10, 2022 6:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Hajj 2022 | കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം മക്കയിലെത്തി