ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിൽ ആഡംബര ടവർ നിർമ്മിക്കും; കരാർ ഒപ്പിട്ടു

Last Updated:

“ജിദ്ദയുടെ വികസനത്തിൽ ഇതൊരു നാഴികക്കല്ലായിരിക്കും. ട്രംപ് ഓർഗനൈസേഷനുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്. സൗദി അറേബ്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ ഇത്തരം പദ്ധതികൾ കുതിപ്പിലേക്ക് നയിക്കും. ഞങ്ങളുടെ സ്ഥാപനത്തിൻെറ പുരോഗതിക്കും ഇത് ഗുണം ചെയ്യുമെന്നുറപ്പാണ്''

സൗദി അറേബ്യയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡാർ ഗ്ലോബലുമായി സഹകരിച്ച് ജിദ്ദയിൽ ഒരു ആഡംബര റെസിഡൻഷ്യൽ ടവർ നിർമ്മിക്കുന്നതിന് കരാറൊപ്പിട്ട് മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾ‍് ട്രംപിന്റെ സ്ഥാപനം. സൗദി അറേബ്യയിലെ ആഡംബര വിപണിയെയും അന്താരാഷ്‌ട്ര നിക്ഷേപകരെയും ലക്ഷ്യമിട്ടാണ് ഈ വികസന പദ്ധതി നടപ്പിലാക്കാൻ പോവുന്നത്.
രാജ്യത്തെ നഗരങ്ങളിലെല്ലാം വലിയ സ്വാധീമുറപ്പിച്ച് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാൻ ഡാർ ഗ്ലോബൽ ലക്ഷ്യമിടുന്നു. സൗദി ഡെവലപ്പറായ ഡാർ അൽ അർകാൻ്റെ അന്താരാഷ്ട്ര അനുബന്ധസ്ഥാപനമാണ് ഡാർ ഗ്ലോബൽ.
“മധ്യേഷ്യയിൽ ചുവടുറപ്പിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ട്രംപിൻെറ നിലവാരമുള്ള ആഡംബര പദ്ധതികൾ ഇനി സൗദിക്കും സ്വന്തമായി തുടങ്ങും. ഏറെക്കാലമായി അന്താരാഷ്ട്ര തലത്തിൽ തന്നെ ഞങ്ങൾക്ക് വളരെയധികം ബന്ധമുള്ള ഡാർ ഗ്ലോബലുമായി ചേർന്ന് ഇത്തരമൊരു പദ്ധതി തുടങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്,” ഡൊണാൾ‍‍‍ഡ് ട്രംപിന്റെ മകനും ട്രംപ് ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ എറിക് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
ആഡംബരവും ഗുണമേൻമയും മികച്ച നിലവാരവുമുള്ള പുത്തൻ പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും ഈ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ജിദ്ദയുടെ വികസനത്തിൽ ഇതൊരു നാഴികക്കല്ലായിരിക്കും. ട്രംപ് ഓർഗനൈസേഷനുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്. സൗദി അറേബ്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ ഇത്തരം പദ്ധതികൾ കുതിപ്പിലേക്ക് നയിക്കും. ഞങ്ങളുടെ സ്ഥാപനത്തിൻെറ പുരോഗതിക്കും ഇത് ഗുണം ചെയ്യുമെന്നുറപ്പാണ്,” ഡാർ ഗ്ലോബൽ സിഇഒ സിയാദ് എൽ ചാർ പറഞ്ഞു.
ഒമാനുമായി സഹകരിച്ച് 2022-ൽ ട്രംപ് ഓർഗനൈസേഷൻ ആഡംബര ഭവനവും ഗോൾഫ് കോംപ്ലക്സും നിർമ്മിച്ചിരുന്നു. നിലവിൽ നിർമാണം ആരംഭിച്ചിരിക്കുന്നതും 2028ൽ പൂർത്തിയാക്കുന്നതുമായ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് ട്രംപ് ഓർഗനൈസേഷൻ ഇതിനോടകം തന്നെ കുറഞ്ഞത് 50 ലക്ഷം ഡോളർ സ്വന്തമാക്കിയിട്ടുണ്ട്.ഞ്ഞത് 5 ദശലക്ഷം ഡോളർ സ്വന്തമാക്കിയിട്ടുണ്ട്.
advertisement
Summary: Donald Trump’s Organisation has signed a deal with Saudi Arabia’s real estate developer, Dar Global, to build a luxury residential tower in Jeddah.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിൽ ആഡംബര ടവർ നിർമ്മിക്കും; കരാർ ഒപ്പിട്ടു
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement