റസിഡന്റ് വിസയുള്ളവർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് വരാം; യാത്രാ പ്രശ്നം അവസാനിക്കുന്നു

Last Updated:

യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ദുബായ്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രണ്ട് ഡോസ് വാക്സിനെടുത്ത താമസ വിസക്കാർക്ക്​ ഓഗസ്റ്റ്​ അഞ്ച്​ മുതൽ യു എ ഇയിൽ മടങ്ങിയെത്താം. യു എ ഇ അംഗീകൃത വാക്സിനെടുത്തവർക്കാണ്​ അനുമതി. യു എ ഇ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഡോസ്​ എടുത്ത്​ 14 ദിവസം പൂർത്തീകരിച്ചവർക്കാണ്​ അനുമതി.
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
അതേസമയം, ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്​കൂൾ, കോളജ്​, യൂണിവേഴ്​സിറ്റി) എന്നിവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​.
advertisement
advertisement
വിദ്യാർഥികൾ, മാനുഷിക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്​. ഇവർ മടങ്ങുന്നതിന് മുൻപ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും വെബ്സൈറ്റ് വഴി അനുമതി തേടണമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യക്ക്​ പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ്​ അനുമതി. യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
advertisement
നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക് v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല. സിനോഫാം, ഓക്‌സ്‌ഫഡ് അസ്ട്രാസെനക്ക/ കോവിഷീല്‍ഡ്, ഫൈസര്‍/ ബയേൺടെക്, സ്പുട്‌നിക്v,മൊഡേണ വാക്സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്.
English Sumary: United Arab Emirates announced exceptions of new categories of travellers from India and five other countries.Travellers who are fully vaccinated against Covid-19 and hold valid UAE residency permits will be allowed entry into the UAE from August 5. At least 14 days should have passed after receiving the second vaccine dose. They must also hold a certificate to this effect. The decision includes people who are in India, Pakistan, Sri Lanka, Nepal, Nigeria and Uganda.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റസിഡന്റ് വിസയുള്ളവർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് വരാം; യാത്രാ പ്രശ്നം അവസാനിക്കുന്നു
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement