Eid-UL-Adha 2025: മാസപ്പിറ കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന്
- Published by:Rajesh V
- news18-malayalam
Last Updated:
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 5ന് വ്യാഴാഴ്ച നടക്കും
ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജൂണ്‍ ആറിന്. ചൊവ്വാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചു. അതിനാല്‍ ജൂണ്‍ ആറിനായിരിക്കും സൗദി അറേബ്യ, യുഎഇ, ഒമാൻ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 5ന് വ്യാഴാഴ്ച നടക്കും.
ചൊവ്വാഴ്ച വിവിധ രാജ്യങ്ങളിൽ മാസപ്പിറ ദർശിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മാസപ്പിറ കണ്ടതായി ആദ്യം സ്ഥിരീകരിച്ചത് ഒമാനാണ്. പിന്നീട് സൗദിയിലും തുടർന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു.
ഇതും വായിക്കുക: Eid-UL-Adha 2025: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്
അതേസമയം, ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7നാണ്. ദുൽഹിജ്ജ 1 മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കുമെന് വിവിധ ഖാസിമാർ അറിയിച്ചു. മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി വ്യാഴാഴ്ച ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി.
advertisement
ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
May 28, 2025 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Eid-UL-Adha 2025: മാസപ്പിറ കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന്