Eid-UL-Adha 2025: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

Last Updated:

അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും

Eid ul Adha 2025
Eid ul Adha 2025
കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്. ദുൽഹിജ്ജ 1 മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് അറിയിച്ചു.
ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.
ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു.
advertisement
(Summary: Due to the moon not being sighted in Kerala, it has been announced that Eid al-Adha will be celebrated on June 7. Dhul-Hijjah 1 will be the next day and Eid al-Adha will be celebrated on Saturday, June 7.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Eid-UL-Adha 2025: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement