ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് തീർത്ഥാടകരോട് സൗദി അറേബ്യ
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജ്യത്തിനകത്തുള്ളവർക്കും പുറത്ത് നിന്നെത്തുന്നവർക്കുമായി വ്യത്യസ്ത മാർഗ്ഗ രേഖകൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി
ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ വിവിധ പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന നിർദ്ദേശവുമായി സൗദി അറേബ്യ. രാജ്യത്തിനകത്തുള്ളവർക്കും പുറത്ത് നിന്നെത്തുന്നവർക്കുമായി വ്യത്യസ്ത മാർഗ്ഗ രേഖകൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഹജ്ജിനെത്തുന്ന സൗദിയിലെ പൗരന്മാർ കഴിഞ്ഞ അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും കോവിഡ് 19, സീസണൽ ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി ( Sehaty ) അപ്ലിക്കേഷൻ വഴി ആവശ്യമായ വാക്സിനുകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിദേശ പൗരന്മാർ സൗദിയിൽ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കോവിഡ് 19, സീസണൽ രോഗങ്ങൾ എന്നിവയ്ക്കുള്ള വാക്സിനും നെയ്സെരിയ മെനിഞ്ചൈറ്റിസ് (Neisseria Meningitis) വാക്സിനും സ്വീകരിച്ചിരിക്കണം. തീർത്ഥാടനം ജൂൺ 14 മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Location :
New Delhi,Delhi
First Published :
May 17, 2024 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് തീർത്ഥാടകരോട് സൗദി അറേബ്യ