Hate Speech | വിദ്വേഷ പരാമര്‍ശം; ഖത്തറില്‍ പ്രവാസി മലയാളിയെ ജോലിയില്‍ നിന്നും പുറത്താക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിദ്വേഷ പ്രസംഗത്തിന് കഴിഞ്ഞ ദിവസം മലയാള മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നു
ദോഹ: വിദ്വേഷ പരാമര്‍ശം നടത്തിയ വിവാദത്തിലായ ഖത്തറിലെ പ്രവാസി മലയാളിയും മലയാളം മുന്‍ കോഓഡിനേറ്റര്‍ ദുര്‍ഗദാസ് ശിശുപാലനെ ജോലിയില്‍നിന്നും നീക്കം ചെയ്ത് കമ്പനി അധികൃതര്‍. ദോഹയിലെ നാരങ് പ്രൊജക്ട്‌സ് എന്ന സ്ഥാപനമാണ് തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റായ ദുര്‍ഗദാസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് നടപടി സ്വീകരിച്ചത്.
വിദ്വേഷ പ്രസംഗത്തിന് കഴിഞ്ഞ ദിവസം മലയാള മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നു. തിരുവന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് ദുര്‍ഗാദാസ് ഗള്‍ഫിലെ നഴ്സിംഗ് റിക്രൂട്ട്മെന്റും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വിവിധ മേഖലകളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
J P Nadda | കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി; രൂക്ഷ വിമര്‍ശനവുമായി ജെ പി നദ്ദ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി(BJP) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ(J P Nadda). കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജെപി നദ്ദ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയും നദ്ദ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കൂടുതല്‍ കൊലപാതകം മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. 2016ല്‍ 55 കൊലപാതകങ്ങള്‍ നടന്നു. അതില്‍ 12ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലായിരുന്നു.
advertisement
മൂന്നു വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ 1019 കൊലപാതകങ്ങള്‍ നടന്നു. 2020ല്‍ 308ഉം, 2021 ല്‍ 336ഉം, 2022ല്‍ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങള്‍ സ്റ്റേറ്റ് സ്‌പോണ്‍സേഡ് ആണെന്നും നദ്ദ കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ക്രമസമാധാനം നശിപ്പിച്ച, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
Location :
First Published :
May 06, 2022 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Hate Speech | വിദ്വേഷ പരാമര്‍ശം; ഖത്തറില്‍ പ്രവാസി മലയാളിയെ ജോലിയില്‍ നിന്നും പുറത്താക്കി