യുഎഇയിൽ കനത്ത മഴ; റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി

Last Updated:

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല

കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്.
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
advertisement
യുഎഇയിൽ ഇന്നലെ ലഭിച്ചത് റെക്കോർഡ് മഴയാണ്. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് അൽ ഐനിലെ ഖതം അൽ ഷഖ്‌ല മേഖലയിൽ പെയ്തതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരിക്കുകയും ചെയ്തു.
advertisement
എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ കനത്ത മഴ; റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി
Next Article
advertisement
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
  • സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.

  • അതുല്യയുടെ മരണത്തിൽ സതീശനെതിരെ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

  • സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് വാദിച്ചു.

View All
advertisement