ദുബായിലെ കനത്ത മഴ, ജനങ്ങൾക്ക് മുന്നറിയിപ്പ്;സർക്കാർ മുൻകരുതൽ നടപടികൾ

Last Updated:

മേഖലയിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയിലേക്ക് മഴ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഒരു മാസത്തിനിടയിൽ തന്നെ ഇത് രണ്ടാം തവണയാണ് കനത്ത മഴ ഗൾഫ് മേഖലയെ ഭീതിയിലാഴ്ത്തുന്നത്. മേഖലയിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനജീവിതത്തെ ബാധിക്കുന്ന രീതിയിലാണ് കനത്ത മഴയും ഇടിമിന്നലുമെല്ലാം ഉണ്ടായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ ഇത് മൂലം റദ്ദാക്കി.
മഴ വീണ്ടും വന്നതോടെ സർക്കാർ തലത്തിൽ എല്ലാ മുൻകരുതൽ നടപടികളും എടുത്ത് വരികയാണ്. ഇതിനോടകം വിദ്യാർഥികളോട് വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതിയെന്ന് നിർദേശിക്കുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് ഗൾഫ് മേഖല സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മഴ എത്തിയിരിക്കുന്നത്.
അൽ ദർഫ, അൽ സില, അബുദാബി എന്നിവിടങ്ങളിലാണ് ആദ്യം മഴ പെയ്തത്. 24 മണിക്കൂറിനുള്ളിൽ 34 മില്ലിമീറ്റർ മഴയാണ് യുഎഇയിൽ പെയ്തത്. ഏപ്രിൽ - മെയ് മാസങ്ങളിൽ ഇവിടെ സാധാരണ പെയ്യുന്ന മഴയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നാല് മടങ്ങ് കൂടുതലാണ്. മഴയ്ക്ക് പുറമെ ഇടിമിന്നലും കനത്ത കാറ്റുമെല്ലാം കാലാവസ്ഥയെ കൂടുതൽ മോശമാക്കുകയാണ്.
advertisement
ദുബായിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദുബായിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇവിടുത്തെ പ്രധാന എയർലൈൻസായ എമിറേറ്റ്സും മോശം കാലാവസ്ഥ കാരണം തങ്ങളുടെ നിരവധി വിമാനങ്ങൾ റദ്ദാക്കി.
നഗരത്തിലെ സാധാരണ ഗതാഗത സംവിധാനത്തെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അപകടസാധ്യത കൂടുതലായതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ അടക്കം ആരും തന്നെ കടലിൽ പോവരുതെന്നും മുന്നറിയിപ്പുണ്ട്.
advertisement
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വരുന്ന രണ്ട് ദിവസവും യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ്. ഓഫീസിൽ പോവുന്നവർ പരമാവധി വീട്ടിൽ നിന്ന് തന്നെ ഇരുന്ന് ജോലി ചെയ്യാൻ ശ്രമിക്കണമെന്നും വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകണമെന്നും ഷാർജയിലും ദുബായിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദേശീയ മെട്രോളജി കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീച്ചുകൾ, മരുഭൂമികൾ, മലനിരകൾ എന്നിവിടങ്ങളിൽ പോവുന്നത് ഒഴിവാക്കാനും അഭ്യർഥിച്ചിട്ടുണ്ട്.
advertisement
സാധാരണഗതിയിൽ ഈ സമയങ്ങളിൽ ഗൾഫ് മേഖലയിൽ കാര്യമായ മഴ ലഭിക്കാറില്ല. കനത്ത മഴ ഇപ്പോൾ പെയ്യുന്നതിൻെറ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വിദഗ്ദർ പറയുന്നത്. അതേസമയം കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് സംവിധാനമാണ് മോശം കാലാവസ്ഥയ്ക്ക് കാരണമായതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വിദഗ്ദർ ഇതിനോട് യോജിക്കുന്നില്ല. 1949ന് ശേഷം ഏറ്റവും കൂടിയ മഴയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ യുഎഇയിൽ രേഖപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ കനത്ത മഴ, ജനങ്ങൾക്ക് മുന്നറിയിപ്പ്;സർക്കാർ മുൻകരുതൽ നടപടികൾ
Next Article
advertisement
എറണാകുളം പുത്തൻവേലിക്കര മോളി കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പരിമള്‍ സാഹു കുറ്റവിമുക്തൻ
എറണാകുളം പുത്തൻവേലിക്കര മോളി കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പരിമള്‍ സാഹു കുറ്റവിമുക്തൻ
  • തെളിവുകളുടെ അഭാവത്തിൽ പുത്തൻവേലിക്കര മോളി കൊലക്കേസിലെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

  • അസം സ്വദേശിയായ പരിമൾ സാഹുവിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റവിമുക്തനാക്കി.

  • പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

View All
advertisement