അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള ആ ഫോണ്‍വിളിയില്‍ പിറന്നത് ചരിത്രം; യുഎഇയില്‍ ഫോണ്‍ എത്തിയിട്ട് അരനൂറ്റാണ്ട്
- Published by:Arun krishna
- news18-malayalam
Last Updated:
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ റസിഡന്‍റ് ആയ ഡൊണാള്‍ഡ് ഹാലിയാണ് ആദ്യത്തെ ടെലിഫോണ്‍ ഉദ്ഘാടനം ചെയ്തത്
50 വര്‍ഷങ്ങള്‍ക്കു മുമ്പ് യുഎഇയില്‍ ഫോണ്‍ വിളിക്കുകയെന്നാല്‍ ഏറെ സങ്കീര്‍ണമായ പ്രക്രിയയായിരുന്നു. ദുബായില്‍ നിന്ന് അബുദാബിയിലേക്കും അവിടെനിന്ന് തിരിച്ചും ഫോണ്‍ വിളിക്കണമെങ്കില്‍ ഇടയില്‍ ഒരു ഓപ്പറേറ്റര്‍ പ്രവര്‍ത്തിക്കണമായിരുന്നു. ഇത് സാധാരണക്കാരനായാലും ഷെയ്ഖ് ആയിരുന്നാലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു. ഇന്നത്തപ്പോലെ നേരിട്ടുള്ള ഫോണ്‍വിളി അന്ന് അസാധ്യമായ കാര്യമായിരുന്നു.
എന്നാല്‍, 1974 ജനുവരി അവസാനം അന്നത്തെ അബുദാബി ഭരണാധികാരിയും യുഎഇ സ്ഥാപകനേതാവുമായ അന്തരിച്ച ഷെയ്ഖ് സായെദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ദുബായി ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സയീദിനെ ഫോണ്‍വഴി ബന്ധപ്പെട്ടപ്പോള്‍ പിറന്നത് പുതിയൊരു ചരിത്രമാണ്. യുഎഇയുടെ ചരിത്രത്തില്‍ ആദ്യമായാണ് നേരിട്ടുള്ള ഫോണ്‍കോള്‍ സാധ്യമായത്. നേരിട്ടുള്ള ഫോണ്‍വിളി യുഎഇയില്‍ സാധ്യമായിട്ട് ഇപ്പോള്‍ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 50 വര്‍ഷം മുമ്പ് നടന്ന ആ ചരിത്രസംഭവത്തിന് ശേഷം അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ആര്‍ക്കും നേരിട്ട് ഫോണ്‍ വിളിക്കാന്‍ കഴിയുമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ അജ്മാന്‍,
advertisement
ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കും പരസ്പരം നേരിട്ട് ഫോണ്‍വിളിക്കാന്‍ കഴിഞ്ഞു. ഏഴ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ രൂപം കൊണ്ടിട്ട് കേവലം മൂന്ന് വര്‍ഷം മാത്രമേ അപ്പോള്‍ പൂര്‍ത്തിയായിരുന്നുള്ളൂ.
അക്കാലത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് റാസല്‍ഖൈമയില്‍ ആയിരുന്നു. അന്ന് 750 ലൈനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1979-ല്‍ ഫുജൈറയില്‍ ആദ്യത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തുറന്നു. ഏഴ് എമിറേറ്റുകള്‍ വൈകാതെ പരസ്പരം ഫോണുമായി ബന്ധപ്പെട്ടു. അക്കാലത്ത് യുഎഇയിലെ റോഡ് സംവിധാനം വികസനത്തിന്റെ ആദ്യഘട്ടങ്ങളിലായിരുന്നു. ഇപ്പോഴും നിലവിലുള്ള വേഗതയേറിയും മികച്ചശേഷിയുള്ളതുമായ ഇലക്ട്രോണിക് മോട്ടോര്‍ പാതയായ ടാര്‍മാക്ക് ആണ് അന്ന് ദുബായിയെയും അബുദാബിയെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രധാന ഗതാഗതമാര്‍ഗം.
advertisement
ഇതിന് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ യുഎഇയില്‍ ഫോണുകള്‍ നിലവിലില്ലായിരുന്നു. 1960 ജൂലായ് 29-നാണ് ദുബായിലെ ആദ്യത്തെ ഫോണ്‍വിളി നടന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ഷെയ്ഖ് റാഷിദ് ഫോണില്‍ വിളിച്ചതാണ് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയിലും ഫോണ്‍ മണികള്‍ മുഴങ്ങി.
അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണ്‍ കണ്ടെത്തിയിട്ട് അപ്പോഴേക്കും 80 വര്‍ഷം പിന്നിട്ടിരുന്നു. അക്കാലത്ത് വിദേശകാര്യം, നിക്ഷേപം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബ്രിട്ടണ്‍ പുലര്‍ത്തിയിരുന്ന നിയന്ത്രണമാണ് ഇത്ര കാലതാമസം വരാന്‍ കാരണം. 1950കളിലും 1960-കളുടെ തുടക്കത്തിലും അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിര്‍മാണത്തില്‍ ബ്രിട്ടീഷ് കമ്പനികള്‍ ഒന്നാമതെത്തി.
advertisement
അക്കാലത്ത് ഗള്‍ഫിലെ യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈന്‍ കേന്ദ്രമാക്കിയാണ് നടന്നിരുന്നത്. അവിടുത്തെ താമസക്കാരനായിരുന്ന ലണ്ടന്‍ സ്വദേശി ബെര്‍ണാഡ് ബറോസ് ഗള്‍ഫിലെ ടെലിഫോണ്‍ സേവനങ്ങള്‍ വിപിലീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടി.
ടെലിഫോണ്‍ സേവനങ്ങള്‍ ഗള്‍ഫിലേക്ക് വ്യാപിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന് ബ്രിട്ടനിലെ തന്റെ മേലുദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു. 1947-ല്‍ ബ്രിട്ടനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ദേശസാത്കരിച്ച ടെലികോം കമ്പനിയായ കേബിള്‍ ആന്‍ഡ് വയര്‍ലെസ് ആണ് ഗള്‍ഫിലെ ഫോണ്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ദുബായിലും ഷാര്‍ജയിലുമായി പ്രവര്‍ത്തിക്കാനാണ് കേബിള്‍ ആന്‍ഡ് വയര്‍ലെസ് ആദ്യം നോക്കിയിരുന്നത്. എന്നാല്‍, പ്രാദേശിക വരിക്കാരുടെ എണ്ണം വളരെ കുറവാണെന്ന് കണ്ടെത്തുകയും ബിസിനസ് ലാഭകരമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. 1950-കളില്‍ 3000-ല്‍ താഴെ ജനസംഖ്യമാത്രമാണ് അബുദാബിയില്‍ ഉണ്ടായിരുന്നതിനാല്‍ അബുദാബിയെയും കമ്പനി പരിഗണിച്ചില്ല.
advertisement
ഷെയ്ഖ് റാഷിദിനോട് ബ്രിട്ടീഷ് കമ്പനി മുഖംതിരിച്ചില്ല. ആധുനികതയോട് മുഖംതിരിക്കാത്ത അദ്ദേഹം വലിയ കപ്പലുകള്‍ക്ക് ദുബായിലൂടെ വ്യാപാരം നടത്താന്‍ അനുവദിക്കുന്നതിനായി ചെറുതുറമുഖം അദ്ദേഹം ഇതിനോടകം തന്നെ നിര്‍മിച്ചിരുന്നു. വൈദ്യുതിക്കാണ് അദ്ദേഹം അടുത്തതായി പ്രധാന്യം നല്‍കിയത്. ഇതിനെത്തുടര്‍ന്ന് എയര്‍കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് ദുബായില്‍ ആവശ്യം വര്‍ധിച്ചു. ടെലിഫോണ്‍ ആയിരുന്നു അടുത്ത ലക്ഷ്യം. തുടര്‍ന്ന് കേബിള്‍ ആന്‍ഡ് വയര്‍ലെസ് തങ്ങളുടെ അവകാശങ്ങള്‍ ദുബായിക്ക് നല്‍കാന്‍ തീരുമാനിക്കുകയും ബ്രിട്ടീഷ് കമ്പനിയായ ഇന്റര്‍നാഷണല്‍ എറേഡിയോ ലിമിറ്റഡുമായി (International Aeradio Ltd -IAL) ചേര്‍ന്ന് പുതിയൊരു സംയുക്ത സംരംഭം സ്ഥാപിക്കുകയും ചെയ്തു. ദുബായിലെ പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത് ഐഎഎല്‍ ആയിരുന്നു.
advertisement
ദുബായ് ടെലിഫോണ്‍ കമ്പനിയില്‍ ഐഎഎല്ലിന് വളരെ കുറച്ച് ഓഹരി പങ്കാളിത്തം മാത്രമാണ് ഉണ്ടായിരുന്നത്. 51 ശതമാനം ഓഹരികള്‍ കൈയ്യാളിയിരുന്നത് എമിറേറ്റ്‌സ് ആയിരുന്നു. ദുബായിലെ ബ്രിട്ടീഷ് രാഷ്ട്രീയ ഏജന്റായ ഡൊണാള്‍ഡ് ഹാലിയാണ് ആദ്യത്തെ ടെലിഫോണ്‍ ഉദ്ഘാടനം ചെയ്തത്.
ടെലിഫോണുകള്‍ വന്നതിന് പിന്നാലെ ആദ്യ ഫോണ്‍ബുക്കും പുറത്തിറങ്ങി. 30 പേജുകള്‍ ഉണ്ടായിരുന്ന ബുക്കില്‍ 257 പേരുടെ നമ്പറുകളാണ് ഉണ്ടായിരുന്നത്. അതില്‍ ദുബായിലെ പ്രസിദ്ധരായ ആളുകളുടെ നമ്പറുകളും നല്‍കിയിരുന്നു.
1962 ആയപ്പോഴേക്കും ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 500 കവിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഇത് 850 ആയി. 1970 ആയപ്പോഴേക്കും ഇത് 2000 ആയി. തുടര്‍ന്ന് ഷാര്‍ജയിലേക്കും റാസല്‍ഖൈമയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
advertisement
ദുബായില്‍ അവതരിപ്പിച്ച ടെലിഫോണ്‍ സംവിധാനം അബുദാബിയ്ക്കും വേഗത്തില്‍ ആവശ്യമായി വന്നു. 1958-ല്‍ എമിറേറ്റ്‌സില്‍ വലിയ അളവിലുള്ള എണ്ണയുടെ ശേഖരം കണ്ടുപിടിക്കപ്പെട്ടു. തുടര്‍ന്ന് പ്രാദേശിക സമ്പദ്‌വ്യവസ്ഥ വന്‍ കുതിപ്പിന് തയ്യാറെടുത്തിരിക്കുകയായിരുന്നു.
അബുദാബി ഭരണാധികാരി ഷെയ്ഖ് ഷഖ്ബൗത്ത് ബിന്‍ സുല്‍ത്താന്‍ കേബിള്‍ ആന്‍ഡ് വയര്‍ലെസിനെ ബന്ധപ്പെടുകയും പുതിയ അബുദാബി ടെലിഫോണ്‍ കമ്പനിയില്‍ 51 ശതമാനം ഓഹരികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ശേഷിക്കുന്നത് താനും പ്രാദേശിക പങ്കാളികളും വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ ബ്രിട്ടീഷ് ബാങ്കിന് വേണ്ടി പ്രവര്‍ത്തിക്കാന്‍(ഇന്നത്തെ എച്ച്എസ്ബിസി) 1962-ല്‍ അലന്‍ ആഷ്‌മോള്‍ അബുദാബിയിലെത്തി. ടെലിഫോണ്‍ സംവിധാനമില്ലാത്തതിനാല്‍ അവിടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം മേലധികാരികളെ അറിയിച്ചു. തൊട്ടടുത്തവര്‍ഷം ഇതിന് മാറ്റമുണ്ടായെങ്കിലും നേരിട്ടുള്ള ഫോണ്‍ വിളികള്‍ സാധ്യമായിരുന്നില്ല. അബുദാബിയിലെ എണ്ണ കമ്പനിയ്ക്ക് റേഡിയോ ടെലിഫോണ്‍ ആശയവിനിമയ സംവിധാനമുണ്ടായിരുന്നു. അടിയന്തരഘട്ടങ്ങളില്‍ ഇതുവഴിയാണ് അവര്‍ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. 1966-ല്‍ ഷെയ്ഖ് സായെജ് അബുദാബി ഭരണാധികാരിയായി അധികാരമേറ്റെടുത്തശേഷം അദ്ദേഹം ചെയ്ത ആദ്യകാര്യം എമിറേറ്റിന്റെ ടെലിഫോണ്‍ കമ്പനിയെ പൂര്‍ണമായും ദേശീയവത്കരിക്കുകയെന്നതായിരുന്നു. 1941-ല്‍ യുഎഇ രൂപവത്കരിച്ചതിന് ശേഷം പുതിയ ടെലിഫോൺ കമ്പനി സ്ഥാപിതമായി. തുടക്കത്തില്‍ ഇത് എമിര്‍ടെല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എത്തിസലാത് എന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് രാജ്യത്ത് വിവിധ ഡയലിങ് കോഡുകള്‍ നല്‍കി.
1987-ല്‍ എത്തിസലാത് മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചു. അത് വളരെ ഭാരമേറിയതും പോക്കറ്റില്‍ സൂക്ഷിക്കാന്‍ കഴിയാത്തതുമായിരുന്നു. 45 മിനിറ്റായിരുന്നു അതിന്റെ ടോക് ടൈം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 2 മണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയും. ഇന്ന് 20 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
February 04, 2024 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള ആ ഫോണ്‍വിളിയില്‍ പിറന്നത് ചരിത്രം; യുഎഇയില്‍ ഫോണ്‍ എത്തിയിട്ട് അരനൂറ്റാണ്ട്