UAE | യുഎഇ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസക്ക് വൻ ഡിമാൻഡ്; മാതാപിതാക്കളുടെ സന്ദർശനം എളുപ്പമായെന്ന് പ്രവാസികൾ

Last Updated:

എന്താണ് യുഎഇയിലെ പരിഷ്കരിച്ച മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ?

യുഎഇയിലെ (UAE visa reforms) വിസാ പരിഷ്കാരങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് പ്രവാസികൾ. അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിലൂടെ (multiple-entry tourist visa) മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. ''ഇത് ഞങ്ങൾക്ക് ജീവിതം വളരെ എളുപ്പമാക്കി. എന്റെ മാതാപിതാക്കൾ മുൻപ് ഇവിടെയാണ് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ഇവിടെയാണ് വളർന്നത്. ഞാനും എന്റെ സഹോദരിമാരും ഇപ്പോഴും ഇവിടെത്തന്നെയാണ് താമസിക്കുന്നത്. മാതാപിതാക്കൾ ഇപ്പോൾ സ്വദേശത്താണെങ്കിലും പലപ്പോഴും ഇവിടെ വന്നു പോകാറുണ്ട്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ തവണയും വിസിറ്റിങ്ങ് വിസ എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു '', അബുദാബി നിവാസിയായ തന്യ ഇല്യാസ് ഖലീജ് ടൈംസിനോട് പറഞ്ഞു.
ഈ വർഷം മാതാപിതാക്കൾക്കായി അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ എടുക്കാൻ തന്നെയാണ് തന്യ തീരുമാനിച്ചിരിക്കുന്നത്. ''എല്ലാ ഡോക്യുമെന്റേഷനുകളും ഓൺലൈനിലായിരുന്നു. നടപടി ക്രമങ്ങളെല്ലാം വളരെ എളുപ്പവുമാണ്. ബാങ്ക് ബാലൻസും താമസത്തിനുള്ള ഇൻഷുറൻസും ഞങ്ങൾ ഇവിടുത്തെ താമസക്കാരാണെന്നതിന്റെ തെളിവും കാണിക്കേണ്ടതുണ്ട്'', തന്യ കൂട്ടിച്ചേർത്തു.
അബുദാബിയിൽ താമസിക്കുന്ന ജിഷാം ലത്തീഫും മാതാപിതാക്കൾക്കായി മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. "ഞങ്ങൾ മൂന്ന് സഹോദരന്മാരാണ്. എല്ലാവരും യുഎഇയിൽ തന്നെയാണ് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. മാതാപിതാക്കൾ ഇടക്കിടെ ഇവിടെ വരാറുണ്ട്. ഈ വിസ കാര്യങ്ങൾ ലളിതമാക്കി. ഡോക്യുമെന്റേഷനും മറ്റു നടപടി ക്രമങ്ങളുമെല്ലാം വളരെ ലളിതമായിരുന്നു.", ജിഷാം ലത്തീഫ് പറഞ്ഞു. “
advertisement
എന്താണ് യുഎഇയിലെ പരിഷ്കരിച്ച മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ
അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസറെ ആവശ്യമില്ല. ഈ വിസ ഉള്ളവർക്ക് 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സാധിക്കും. 90 ദിവസത്തേക്ക് കൂടി ഈ വിസയുടെ കാലാവധി നീട്ടാം. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം യുഎയിൽ താമസിക്കാം. വിസക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ (14,700 ദിർഹം) ബാങ്ക് ബാലൻസോ അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസോ ഉണ്ടായിരിക്കണം.
advertisement
കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് മള്‍ട്ടി എന്‍ട്രി സന്ദര്‍ശക വിസക്ക് അനുമതി നല്‍കാന്‍ യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആഗോള നിക്ഷേപ കേന്ദ്രമായി യുഎഇയുടെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
''മാതാപിതാക്കൾക്കായി മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ നിരവധി പേർ ഇപ്പോൾ താത്പര്യം കാണിക്കുന്നുണ്ട്. പലർക്കും ഇത് വളരെ സൗകര്യപ്രദമായ ഒരു ഓപ്ഷനാണ്. കാരണം മാതാപിതാക്കൾക്ക് അഞ്ചു വർഷത്തെ കാലയളവിൽ എപ്പോൾ വേണമെങ്കിലും യുഎഇ സന്ദർശിക്കാം'', അൽ മാസ് ബിസിനസ്മെൻ സർവീസ് ജനറൽ മാനേജർ അബ്ദുൾ ഗഫൂർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE | യുഎഇ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസക്ക് വൻ ഡിമാൻഡ്; മാതാപിതാക്കളുടെ സന്ദർശനം എളുപ്പമായെന്ന് പ്രവാസികൾ
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement