അബുദാബിയിലെ ക്ഷേത്ര ഉദ്ഘാടനം ഫെബ്രുവരി 14ന്: രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു

Last Updated:

യുഎഇയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നിരവധിപ്പേർ ക്ഷേത്ര ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

അബുദാബിയിലെ ക്ഷേത്ര(Hindu BAPS Mandir) ഉദ്ഘാടനം ഫെബ്രുവരി 14ന് നടക്കാനിരിക്കെ ക്ഷേത്ര ദർശനത്തിനായി വിദേശത്ത് നിന്ന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി അധികൃതർ. ബാപ്സ് ഹിന്ദു ശിലാക്ഷേത്രം ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യുമെങ്കിലും ഫെബ്രുവരി 18 ന് മാത്രമേ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയുള്ളൂ. യുഎഇയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നിരവധിപ്പേർ ക്ഷേത്ര ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.
മിഡിൽ ഈസ്റ്റിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്ര ദർശനത്തിന് വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യുഎഇയിലുള്ളവർ മാർച്ച് 1 ന് ശേഷം മാത്രമേ ദർശനത്തിന് രജിസ്റ്റർ ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചു. “ വിദേശ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ ആളുകൾ ക്ഷേത്ര ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ മാർച്ച്‌ ഒന്നിന് ശേഷം മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്ന് അഭ്യർത്ഥിക്കുന്നതായി ബാപ്സ് ഹിന്ദു മന്ദിർ പ്രോജക്ട് മേധാവിയായ പൂജ്യ സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
advertisement
ക്ഷേത്ര ദർശനം നടത്താൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റിയിലെ ആളുകൾ നിർദ്ദിഷ്ട വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ “ഫെസ്റ്റിവൽ ഓഫ് ഹാർമണി” ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ശിലാക്ഷേത്രത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു , “ സൗഹാർദത്തിന്റെ ഉത്സവം (Festival Of Harmony)” എന്ന് പേരിട്ടിരിക്കുന്ന ക്ഷേത്ര ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് അധികൃതർ.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിലെ ക്ഷേത്ര ഉദ്ഘാടനം ഫെബ്രുവരി 14ന്: രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement