• HOME
 • »
 • NEWS
 • »
 • gulf
 • »
 • Gulf News | യുവതിയെ ഭർത്താവ് കാറിനുള്ളിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനകം പ്രതി പിടിയിൽ

Gulf News | യുവതിയെ ഭർത്താവ് കാറിനുള്ളിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനകം പ്രതി പിടിയിൽ

യുവതി താമസിക്കുന്ന കെട്ടിടത്തിന് അടിയിലെ പാർക്കിങ് ഏരിയയിലാണ് കൊലപാതകം നടന്നത്. കാറിൽവെച്ച് നിരവധി തവണ കുത്തുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ദുബായ്: യുവതിയെ കാറിൽവെച്ച് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി രണ്ടു മണിക്കൂറിനകം പിടിയിലായി. ഷാർജയിലാണ് സംഭവം. ജോർദാൻ സ്വദേശിനിയായ ലുബ്ന മൻസൂറാണ് വെള്ളിയാഴ്ച കൊല ചെയ്യപ്പെട്ടത്. ലുബ്നയെ കുത്തിക്കൊന്ന ഭർത്താവിനെ രണ്ടു മണിക്കൂറിനകം ഷാർജ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  ലുബ്ന മൻസൂർ താമസിക്കുന്ന കെട്ടിടത്തിന് അടിയിലെ പാർക്കിങ് ഏരിയയിലാണ് കൊലപാതകം നടന്നത്. കാറിൽവെച്ച് നിരവധി തവണ കുത്തുകയായിരുന്നു. ലുബ്നയുടെ ശരീരത്തിലാകമാനം കുത്തേറ്റതായാണ് പൊലീസ് പറയുന്നത്. മൃതദേഹം കാറിനുള്ളിൽ കിടന്ന നിലയിലായിരുന്നു. സംഭവം നടന്നയുടൻ പ്രതി അവിടെനിന്ന് രക്ഷെപ്ടുട. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബീച്ചിന് അടുത്ത് ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു,.

  കൊലപാതകം നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

  നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

  നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ഏനമാവ് റെഗുലേറ്ററിന് സമീപം പണിക്കവീട്ടില്‍ അബ്‍ദുല്‍ കലാം (61) ആണ് മരിച്ചത്. 15 വര്‍ഷമായി കുവൈറ്റിലെ മുസ്‍തഫ കരാമ കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇന്നലെ നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്തിരുന്നു.

  നാട്ടിലേക്ക് യാത്ര തിരിക്കേണ്ടതിന്റെ തലേ ദിവസമാണ് അബ്‍ദുല്‍ കലാം കുഴഞ്ഞു വീണത്. തുടര്‍ന്ന് കുവൈറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ - ഷംസിയ. മകള്‍ - ആയിഷ.

  ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി; സൗ​ദി പൗ​ര​ന്മാ​ര്‍​ക്ക് നാല് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം


  റിയാദ്: കോവിഡിനെ തുടർന്ന് പൗ​ര​ന്മാ​ര്‍​ക്ക് ഏർപ്പെടുത്തിയിരുന്ന യാ​ത്രാ​വി​ല​ക്കിൽ ഇളവ് നൽകി സൗ​ദി അറേബ്യ. വിലക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന 16 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​താ​യാണ് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇന്ന് അറിയിച്ചത്. എ​ത്യോ​പ്യ, തു​ര്‍​ക്കി, വി​യ​റ്റ്നാം എ​ന്നി​വ​യാ​ണ് യാ​ത്രാ​വി​ല​ക്കി​ല്‍ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ മ​റ്റ് മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍. വിവിധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് വ്യാപനത്തിന്‍റെ സാ​ഹ​ച​ര്യം വി​ശകലനം ചെയ്ത് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യാത്രാവിലക്കിൽ ഇളവ് നൽകിയത്.

  അതേസമയം ഇ​ന്തോ​നേ​ഷ്യ, ല​ബ​ന​ന്‍, യ​മ​ന്‍, സി​റി​യ, ഇ​റാ​ന്‍, സൊ​മാ​ലി​യ, അ​ഫ്ഗാ​നി​സ്​​താ​ന്‍, വെ​ന​സ്വേ​ല, അ​ര്‍​മേ​നി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, ലി​ബി​യ, ബെ​ലാ​റ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ സൗ​ദി പൗ​ര​ന്മാ​ര്‍ യാ​ത്ര ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​ത്തവ. കോ​വി​ഡി​ന്റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക് യാ​ത്ര നി​രോ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഇ​ടം​പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും പിന്നീട് ഒ​ഴി​വാ​ക്കു​ക​യും ചെയ്തു. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാൽ ഇന്നത്തോടെ ഈ യാത്രാവിലക്കും നീക്കം ചെയ്യുകയായിരുന്നു.
  Published by:Anuraj GR
  First published: