ആദ്യത്തെ ഇന്ത്യ-ഫ്രാൻസ്-യുഎഇ നാവികാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു

Last Updated:

രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മൂന്നു രാജ്യങ്ങളിലെയും നാവികസേനാം​ഗങ്ങൾ സജീവമായി പങ്കെടുത്തു

ആദ്യത്തെ ഇന്ത്യ – ഫ്രാൻസ് – യുഎഇ സംയുക്ത നാവികസേനാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മൂന്നു രാജ്യങ്ങളിലെയും നാവികസേനാം​ഗങ്ങൾ സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാവികസേയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷിനൊപ്പം (INS Tarkash) ഫ്രഞ്ച് കപ്പൽ സർകൂഫും (Surcouf) ഹെലികോപ്റ്ററുകളും ഫ്രഞ്ച് റാഫേൽ ജെറ്റുകളും നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്തു. യുഎഇ നാവികസേനയുടെ മാരിടൈം പട്രോൾ എയർക്രാഫ്റ്റും ഈ സംയുക്ത നാവിക അഭ്യാസത്തിന്റെ ഭാ​ഗമായി.
ഉപരിതല യുദ്ധം (surface warfare), ടാക്ടിക്കൽ ഫയറിങ്ങ് മിസൈൽ അഭ്യാസങ്ങൾ, ഹെലികോപ്റ്റർ ക്രോസ്-ഡെക്ക് ലാൻഡിംഗ് ഓപ്പറേഷനുകൾ, നൂതന വ്യോമ പ്രതിരോധ അഭ്യാസങ്ങൾ, ബോർഡിംഗ് ഓപ്പറേഷനുകൾ തുടങ്ങി പല തരം നാവികസേനാ അഭ്യാസങ്ങൾക്കാണ് ഒമാൻ ഉൾക്കടൽ സാക്ഷ്യം വഹിച്ചത്.
ഇന്ത്യ, ഫ്രാൻസ്, യുഎ.ഇ എന്നീ രാജ്യങ്ങളിലെ നാവിക സേനകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തിയത്. കടൽ മാർ​ഗമുള്ള ഭീഷണികളെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി. കൂടാതെ, ഈ മേഖലയിൽ നടക്കുന്ന വാണിജ്യ വ്യാപാരങ്ങളുടെ സുരക്ഷ വർദ്ധിപ്പാക്കാനായി മൂന്നു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആദ്യത്തെ ഇന്ത്യ-ഫ്രാൻസ്-യുഎഇ നാവികാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു
Next Article
advertisement
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
  • പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു.

  • പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.

  • പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം.

View All
advertisement