സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല; പരിസ്ഥിതി വകുപ്പ് നിയന്ത്രണത്തിനൊരുങ്ങുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
ജീസാനിലും ഫറസാൻ ദ്വീപിലും കാക്കകൾ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.
സൗദി പരിസ്ഥിതി വകുപ്പിന് തലവേദനയായി വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജീസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങിപ്പോകാത്തതാണ് അധികൃതരെ വലച്ചത്. എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറെടുക്കുകയാണ് പരിസ്ഥിതി വകുപ്പ്. കാക്കകളുടെ എണ്ണം അമിതമായി വർധിച്ചത് കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാക്കകളുടെ എണ്ണം പെരുകുന്നത് മറ്റ് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ ഇവയപടെ എണ്ണം നിയന്ത്രിക്കണമെന്ന എന്ന തീരുമാനമാണ് വനം, പരിസ്ഥിതി വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ ഭക്ഷിക്കുന്നതായും ഇതുമൂലം സ്ഥലത്തെ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജീസാനിലും ഫറസാൻ ദ്വീപിലും കാക്കകൾ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്. ഇന്ത്യയിൽനിന്ന് സൗദിയിലേക്കെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുക കാഴ്ചയായിരുന്നു.
Location :
Kochi,Ernakulam,Kerala
First Published :
August 06, 2023 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല; പരിസ്ഥിതി വകുപ്പ് നിയന്ത്രണത്തിനൊരുങ്ങുന്നു