തീപിടിത്ത ദുരന്തത്തില്‍ മരിച്ചവര്‍ക്കായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മൗനപ്രാര്‍ത്ഥന നടത്തി

Last Updated:

കുവൈറ്റിലെ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പൊലിഞ്ഞവരുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.

തീപിടിത്ത ദുരന്തത്തില്‍ മരിച്ചവര്‍ക്കായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മൗനപ്രാര്‍ത്ഥന നടത്തി. കുവൈറ്റിലെ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പൊലിഞ്ഞവരുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.
" മംഗഫ് തീപിടുത്തത്തിൽ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളുടെ സ്മരണയ്ക്കായി അന്താരാഷ്ട്ര യോഗദിനചടങ്ങിൽ ഒരു നിമിഷം മൗനം ആചരിച്ചു ," ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.
കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ഈ മാസം 12 നാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ 45 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ ഏഴുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരും കേരളത്തിൽ നിന്ന് 23 പേരും ബിഹാർ, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും മരണപ്പെട്ടതായി കുവൈത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.
advertisement
അതേസമയം കുവൈറ്റിലെ നിരവധി യോഗ പരിശീലകരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും യോഗാ ദിനാചരണ പരിപാടിയിൽ പങ്കെടുത്തു.
'യോഗ- വ്യക്തിക്കും സമൂഹത്തിനും' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. 2014 ഡിസംബറിലാണ് യുഎൻ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തുടക്കമിട്ടത്.
ജനറല്‍ അസംബ്ലിയുടെ 69-ാമത് സെഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചത്. യോഗയെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നത്തിനായി 2015 മുതൽ ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Gulf/
തീപിടിത്ത ദുരന്തത്തില്‍ മരിച്ചവര്‍ക്കായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മൗനപ്രാര്‍ത്ഥന നടത്തി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement