മക്കയിൽ മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് 66.88 കോടി രൂപയോളം പിഴയും 10 വർഷം തടവും
- Published by:Anuraj GR
- news18-malayalam
Last Updated:
മലിന ജലമോ മാലിന്യമോ വലിച്ചെറിയുന്നവർക്ക് മൂന്ന് കോടി റിയാൽ വരെ പിഴയോ പത്തുവർഷം തടവോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ
റിയാദ്: മക്കയിലെ മരുഭൂമിയിൽ മലിനജലം ഒഴുക്കിയതിന് ഇന്ത്യക്കാരന് 66.88 കോടി രൂപയോളം പിഴയും 10 വർഷം തടവും. ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംസ്ക്കരിക്കാത്ത വെള്ളം പ്രാദേശിക ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് സൌദി അറേബ്യയിലെ നിയമപ്രകാരം നൽകുന്നത്. മലിന ജലമോ മാലിന്യമോ വലിച്ചെറിയുന്നവർക്ക് മൂന്ന് കോടി റിയാൽ വരെ പിഴയോ പത്തുവർഷം തടവോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.
ضبط مخالف لنظام البيئة لإلقائه مياه غير معالجة في وسط بيئي بمنطقة مكة المكرمة. #الأمن_البيئي pic.twitter.com/nuu5IECX4T
— القوات الخاصة للأمن البيئي (@SFES_KSA) November 11, 2023
advertisement
ഈ കേസിൽ ഇന്ത്യക്കാരനായ പ്രതി പാരിസ്ഥിതിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി കോടതി കണ്ടെത്തിയിരുന്നു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനമാണ് ഉണ്ടായതെന്നും കോടതി വ്യക്തമാക്കി.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നാണ് സൌദിയിലെ വ്യവസ്ഥ. ഇത് മക്ക, റിയാദ്, ശർഖിയ, എന്നിവിടങ്ങളിൽ 911 എന്ന നമ്പരിൽ വിളിച്ച് അറിയിക്കണം. മറ്റ് ഭാഗങ്ങളിലുള്ളവർ 999, 996 എന്ന നമ്പരിലുമാണ് വിളിക്കേണ്ടത്.
Location :
New Delhi,New Delhi,Delhi
First Published :
November 13, 2023 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മക്കയിൽ മലിനജലമൊഴുക്കിയ ഇന്ത്യക്കാരന് 66.88 കോടി രൂപയോളം പിഴയും 10 വർഷം തടവും