റമദാൻ 2024: യുഎഇയിലെ 900 തടവുകാരുടെ മോചനത്തിന് രണ്ടേകാൽ കോടിയുമായി ഇന്ത്യൻ വ്യവസായി
- Published by:Sarika KP
- news18-malayalam
Last Updated:
ഇവരുടെ പിഴയും മറ്റ് സാമ്പത്തിക ബാധ്യതകളും തീർക്കുന്നതിനൊപ്പം നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റുമുൾപ്പെടെ ഫിറോസിന്റെ നേതൃത്വത്തിൽ നൽകി വരുന്നു.
യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 900 തടവുകാരുടെ മോചനത്തിനായി 2.25 കോടി രൂപ നൽകി ഇന്ത്യൻ വ്യവസായിയും പ്യുവർ ഗോൾഡ് (Pure Gold) ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഫിറോസ് മെർച്ചന്റ്. ഗ്രൂപ്പിന്റെ ദി ഫൊർഗോട്ടൻ സൊസൈറ്റി (The Forgotten Society) എന്ന പദ്ധതിക്ക് കീഴിൽ ഈ വർഷത്തെ റംസാനോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന ഫിറോസിന്റെ ഓഫീസ് പുറത്ത് വിട്ടു. പദ്ധതിക്ക് കീഴിൽ വിവിധ രാജ്യങ്ങളിലും മതങ്ങളിലും ഉൾപ്പെടുന്ന 20,000ഓളം തടവുകാരെയാണ് 2008 മുതൽ മോചിപ്പിച്ചിട്ടുള്ളത്. ഇവരുടെ പിഴയും മറ്റ് സാമ്പത്തിക ബാധ്യതകളും തീർക്കുന്നതിനൊപ്പം നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റുമുൾപ്പെടെ ഫിറോസിന്റെ നേതൃത്വത്തിൽ നൽകി വരുന്നു.
ജീവിതത്തിൽ എല്ലാവർക്കും രണ്ടാമത് ഒരു അവസരം കൂടി നൽകാനുള്ള യുഎഇ സർക്കാരിന്റെ മനോഭാവമാണ് തന്റെ ഈ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്ന് ഫിറോസ് പറഞ്ഞു. യുഎഇ സർക്കാരുമായി ചേർന്ന് ഇത്തരം പദ്ധതികളിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും തടവിൽ കഴിയുന്നവരെ വീണ്ടും അവരുടെ മാതൃരാജ്യത്തേക്ക് മടക്കി അയക്കാനും കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവസരമൊരുക്കുന്നതിനുമായി ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റംസാനോടാനുബന്ധിച്ച് 495 പേരെ അജ്മാനിൽ നിന്നും 170 പേരെ ഫുജൈറയിൽ നിന്നും ഒപ്പം 121 പേരെ ദുബായിൽ നിന്നും 69 പേരെ ഉം അൽ ഖുവൈനിൽ നിന്നും 28 പേരെ റാസ് അൽ ഖൈമയിൽ നിന്നുമാണ് മോചിപ്പിക്കുക.
advertisement
തടവുകാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഫിറോസ് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും കരുതലും വളരെ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്നതാണെന്ന് അജ്മാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (General Administration of Punitive and Correctional Establishments) ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്രൂഷി പറഞ്ഞു. അനേകായിരം മനുഷ്യർ ഫിറോസിനോട് നന്ദിയുള്ളവരാണെന്നും പിഴ അടയ്ക്കാൻ കഴിയാതെ ജയിലിൽ കഴിയുന്ന ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും മത്രൂഷി ചൂണ്ടിക്കാട്ടി. ഈ വർഷം 3000 തടവുകാരുടെയെങ്കിലും മോചനമാണ് ഫിറോസ് മെർച്ചന്റ് ലക്ഷ്യം വയ്ക്കുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
February 28, 2024 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റമദാൻ 2024: യുഎഇയിലെ 900 തടവുകാരുടെ മോചനത്തിന് രണ്ടേകാൽ കോടിയുമായി ഇന്ത്യൻ വ്യവസായി