HOME /NEWS /Gulf / ദുബായിൽ ഇന്ത്യൻ വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

ദുബായിൽ ഇന്ത്യൻ വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ദുബായ്: ഇന്ത്യൻ വിദ്യാർഥിയെ ദുബായിൽ ഗർഹോദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 22കാരനായ ഹിമാൻഷു ശർമയാണ് മരിച്ചത്. ഇദ്ദേഹം ദുബായിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ ആർക്കിടെക്ക് വിദ്യാർഥിയാണ്. മണിപ്പാൽ സർവകലാശാല പത്രകുറിപ്പിലൂടെയാണ് ഹിമാൻഷു ശർമയുടെ മരണവാർത്ത അറിയിച്ചത്. ബഹറിനിൽ വളർന്ന ഹിമാൻഷു ശർമ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റും റോക്ക് സംഗീത ബാൻഡ് ട്രൂപ്പിൽ അംഗവുമായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണകാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    ദുബായിലെ വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകാർക്ക് പിടിവീഴും

    ഹിമാൻഷു ശർമയുടെ മരണവാർത്തയുടെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപാഠികളും. സമൂഹമാധ്യമങ്ങളിലൂടെ ശർമയ്ക്ക് അനുശോചനപ്രവാഹമാണ്. ഷാഗി എന്ന വിളിപ്പേരിലാണ് ഹിമാൻഷു ശർമ സുഹൃത്ത് വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്.

    First published:

    Tags: Dubai, Gulf news, Indian student, ഇന്ത്യൻ വിദ്യാർഥി, ദുബായ്