UAE | ഇനി എല്ലാത്തരം വിസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്കു പോകാം
UAE | ഇനി എല്ലാത്തരം വിസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്കു പോകാം
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം എല്ലാത്തരം വിസയുള്ള ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നൽകിയിട്ടുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു
അബുദാബി: എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും യുഎഇയിലേക്ക് പോകാൻ സാധിക്കും.
ദുബായിലേക്ക് സന്ദര്‍ശക വിസകള്‍ നേരത്തെ അനുവദിച്ചുതുടങ്ങിയിരുന്നു. എന്നാൽ നിലവിൽ താമസവിസയുള്ളവർക്ക് മാത്രമാണ് ഇന്ത്യയിൽനിന്ന് യാത്രാനുമതി ഉണ്ടായിരുന്നത്.
ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ പ്രത്യേക ധാരണ പ്രകാരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് ഉൾപ്പടെയുള്ള വിമാനങ്ങളിൽ താമസ വിസക്കാരെ മാത്രമാണ് യുഎഇയുടെ പ്രത്യേക അനുമതിയോടെ കൊണ്ടുപോയിക്കൊണ്ടിരുന്നത്.
Very pleased to see the @MoCA_GoI notification this evening as per which both Indian & UAE airlines can now carry any Indian national holding any type of valid UAE visa from India to UAE! @IndembAbuDhabi@cgidubai@MoFAICUAE
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.