അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് യു.എ.ഇയില്‍ വിപുലമായ പരിപാടികള്‍ നടക്കും. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അബൂദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുക്കും.
യു.എ.ഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാന്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അല്‍ഹുസന്‍ ആപ്പില്‍ ഗ്രീന്‍പാസ് നിര്‍ബന്ധമാണ്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നലെ ദുബായ് എക്‌സിബിഷന്‍ സെന്ററിലും യോഗ പ്രദര്‍ശനം ഒരുക്കിയിരുന്നു.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ 75 ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ യോഗപ്രദർശനം നടക്കുകയാണ്. 75 കേന്ദ്രമന്ത്രിമാരാണ് 75 ഇടങ്ങളിലെ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നത്. മൈസുരുവിൽ നടക്കുന്ന യോഗദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രി അമിത്ഷാ ന്യൂഡൽഹിയിലും ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ നോയിഡയിലും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അരുണാചൽപ്രദേശിലെ ദോങ്ങിലും പരിപാടിയുടെ ഭാഗമാകും. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ 2 വർഷം പൊതുവേദിയിൽ യോഗാചരണം മുടങ്ങിയിരുന്നു. 2014 ഡിസംബറിലാണ് യുഎൻ ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.