പതിനൊന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സൗദി അറേബ്യയിലെ ശസ്ത്രക്രിയാ വിദഗ്ധർ ഇറാഖി സയാമീസ് ഇരട്ടകളെ വേർപെടുത്തി. ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നിവരെയാണ് വിജയകരമായി വേർപെടുത്തിയത്. ഇവരുടെ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.
കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലും.
വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.
The Iraqi conjoined twins have been successfully separated after a complicated surgery that lasted 11 hours pic.twitter.com/ueiPQxaQAB
— KSrelief (@KSRelief_EN) January 12, 2023
വളരെ ബുദ്ധിമുട്ട് നിറഞ്ഞ ശസ്ത്രക്രിയയുടെ കാര്യത്തിൽ 70 ശതമാനം മാത്രമായിരുന്നു വിജയപ്രതീക്ഷ. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിൽ നിന്നുള്ള കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നിക്കൽ സ്റ്റാഫ് എന്നിവരടങ്ങിയ 27 അംഗ സംഘത്തിന് ഡോ. അബ്ദുള്ള അൽ റബീഹ് നേതൃത്വം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.