ലോകസമ്പന്നരുടെ പുതിയ കേന്ദ്രമാകുമോ ദുബായ്? കണക്കുകള്‍ ഒന്ന് പരിശോധിച്ചാലോ?

Last Updated:

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അതിസമ്പന്നരായ ആളുകളുടെ ഏറ്റവും മികച്ച കുടിയേറ്റ ലക്ഷ്യസ്ഥാനമായി തുടരുകയാണ് യുഎഇ

News18
News18
2025-ൽകുറഞ്ഞത് 1.42 ലക്ഷം കോടീശ്വരന്മാര്‍ പുതിയ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെന്റലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോർട്ടിൽ പറയുന്നു. ഈ സംഖ്യ 2026 ആകുമ്പോഴേക്കും 1.65 ലക്ഷമായി ഉയരും. ഇത് ലോകമെമ്പാടുമുള്ള സമ്പന്നമാരുടെ കുടിയേറ്റത്തില്‍ കുത്തനെയുള്ള കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
പത്ത് ലക്ഷം ഡോളറില്‍ കൂടുതല്‍ (ഏകദേശം 8.58 കോടി രൂപ) കൂടുതല്‍ ലിക്വിഡ് ആസ്തിയുള്ള അതിസമ്പന്നരാണ് (high-net-worth individuals) ഇവര്‍.
യുഎഇ: അതിസമ്പന്നരുടെ പുതിയ ആസ്ഥാനം
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അതിസമ്പന്നരായ ആളുകളുടെ ഏറ്റവും മികച്ച കുടിയേറ്റ ലക്ഷ്യസ്ഥാനമായി യുഎഇ തുടരുകയാണ്. 2025ല്‍ രാജ്യം 9800 അതിമ്പന്നരായ ആളുകളെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. 2024ല്‍ ഇത് 6700 ആയിരുന്നു.
ആദായനികുതി ഈടാക്കാത്തത്, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കുടിയേറ്റ നയം എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. യുഎഇയില്‍ 2019ല്‍ ആരംഭിച്ച് 2022ല്‍ വികസിപ്പിച്ചെടുത്ത ഗോള്‍ഡന്‍ വിസ പ്രോഗ്രാം അഞ്ച് മുതല്‍ 10 വര്‍ഷം വരെ ദീര്‍ഘകാല താമസവും വാഗ്ദാനം ചെയ്യുന്നത്. ഇതും സമ്പന്നരായ വ്യക്തികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി മാറി.
advertisement
''ഉയര്‍ന്ന ആസ്തിയുള്ള ധാരാളം ആളുകള്‍ മികച്ച ജീവിതനിലവാരവും ആദായനികുതി ഈടാക്കാത്തതും ചൂണ്ടിക്കാട്ടി യുഎഇിലേക്ക് താമസം മാറുന്ന പ്രവണത അടുത്തിടെ കാണുന്നുണ്ട്,'' ആഗോള നിക്ഷേപ കുടിയേറ്റത്തില്‍ വിദഗ്ധയായ നൂരി കാറ്റ്‌സ് പറഞ്ഞതായി ഫോബ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
യുഎസ് സമ്പന്നരെ ആകര്‍ഷിക്കുന്നത് തുടരുന്നു
2025ല്‍ 7500 കോടീശ്വരന്മാര്‍ യുഎസിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് യുഎസ്. ഈ കുടിയേറ്റത്തിന്റെ ഭൂരിഭാഗവും EB-5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടക്കുന്നത്. ഇത് അമേരിക്കയില്‍ ലക്ഷണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം 5000 കോടി ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപവും കൊണ്ടുവന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
advertisement
ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഈ വർഷം 2400 അതിസമ്പന്നരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് മടങ്ങ് വര്‍ധനയാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
യുകെയ്ക്ക് കനത്ത നഷ്ടം
അതേസമയം, മറുവശത്ത് 16,500 അതിസമ്പന്നര്‍ യുകെ വിട്ട് പോകുമെന്നും 2025ല്‍ കോടീശ്വന്മാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്ന രാജ്യമായി അത് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു കാലത്ത് ലോകത്തിലെ അതിസമ്പന്നരുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്നു യുകെ. എന്നാല്‍, 2016ലെ ബ്രെക്‌സിറ്റോടു കൂടി ഇതില്‍ മാറ്റം വന്നു. എന്നാല്‍, ഈ ആളുകള്‍ യഥാര്‍ത്ഥത്തില്‍ യുകെ വിടുകയല്ലെന്നും മറിച്ച് അവര്‍ വ്യത്യസ്ത രാജ്യങ്ങളില്‍ കുടിയേറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും എന്നാല്‍ അവര്‍ അവിടേക്ക് പോകണമെന്ന് നിര്‍ബന്ധമില്ലെന്നും ഇത് പലര്‍ക്കും ഒരു പ്ലാന്‍ ബി ആണെന്നും കാറ്റ്‌സ് പറഞ്ഞു.
advertisement
ഏഷ്യക്കും യൂറോപ്പിനും നഷ്ടം
കോടീശ്വരന്മാര്‍ നഷ്ടപ്പെടുന്ന കാര്യത്തില്‍ ചൈന രണ്ടാം സ്ഥാനത്താണ്. 2025ല്‍ ചൈനയിലുള്ള 7800 അതിസമ്പന്നര്‍ ലോകത്തിലെ മറ്റിടങ്ങളിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഇന്ത്യക്ക് 3500 അതി സമ്പന്നരെ നഷ്ടപ്പെടുമെന്നാണ് പ്രവചനം. അതേസമയം, ദക്ഷിണ കൊറിയയില്‍ നിന്ന് 2400 പേര്‍ പുറത്തുപോകാന്‍ സാധ്യതയുണ്ട്.
യൂറോപ്പിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും സമ്പന്നമാര്‍ ചോര്‍ന്നുപോകുകയാണ്. ഫ്രാന്‍സില്‍ നിന്ന് 800 പേരും സ്‌പെയിനില്‍ നിന്ന് 500 പേരും ജര്‍മനിയില്‍ നിന്ന് 400 പേരും പുറത്ത് പോകാന്‍ സാധ്യതയുണ്ട്. അയര്‍ലന്‍ഡില്‍നിന്ന് 100 പേരും നോര്‍വേയില്‍ ന്ന് 150 പേരും സ്വീഡനില്‍ നിന്ന് 50 അതിസമ്പന്നരും രാജ്യം വിടുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകസമ്പന്നരുടെ പുതിയ കേന്ദ്രമാകുമോ ദുബായ്? കണക്കുകള്‍ ഒന്ന് പരിശോധിച്ചാലോ?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement