സൗദിയിൽ കാസർ​ഗോഡ് സ്വദേശിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു

Last Updated:

താമസ സ്ഥലത്ത് സ്വന്തം വാഹനം വൃത്തിയാക്കുന്നതിനിടെ അജ്ഞാത സംഘമെത്തി വെടിയുതിർക്കുകയായിരുന്നു

Kasaragod native basheer shot dead by in Saudi Arabia
Kasaragod native basheer shot dead by in Saudi Arabia
സൗദി അറേബ്യയിൽ കാസർ​ഗോഡ് സ്വദേശിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. കാസർഗോഡ് കുമ്പളക്കോട് സ്വദേശി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
താമസ സ്ഥലത്ത് സ്വന്തം വാഹനം വൃത്തിയാക്കുന്നതിനിടെ അജ്ഞാത സംഘമെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഒപ്പം താമസിക്കുന്നവർ വന്നു നോക്കുമ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ബഷീറിനെയാണ് കാണുന്നത്.
ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. വെടിവെച്ചവരെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെയെത്തിയത്. സംഭവം നടക്കുന്നതിനു​ അൽപം മുമ്പ്​ ബഷീർ സമീപത്തുള്ള സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.
advertisement
സംഭവത്തിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.നിലവിൽ മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്ലാണ് നടപടികൾ തുടങ്ങിയത്. അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​, ഉമ്മ: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.
(Summary: A Kasaragod native was shot dead by an unknown group in Saudi Arabia. Basheer (41), a native of Kumbalakode, Kasaragod was killed. The incident took place this morning on the Rania-Khuruma road, 35 km from Bisha.)
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ കാസർ​ഗോഡ് സ്വദേശിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു
Next Article
advertisement
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
  • ഹുബ്ബള്ളി-കൊല്ലം വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ലഭ്യമാണ്.

  • നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ഈ സർവീസ് പ്രയോജനപ്പെടും.

  • ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും; 12 സ്ലീപ്പർ, 5 ജനറൽ കോച്ചുകൾ ഉൾപ്പെടുന്നു.

View All
advertisement