advertisement

കൊല്ലം സ്വദേശികളായ ദമ്പതികൾ സൗദിയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ

Last Updated:

ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫ്ലാറ്റിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കാണുന്നത്

റിയാദ്​​: സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെയും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയെയുമാണ്​ (32) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ ബുധനാഴ്ചയാണ്​ സംഭവം.
ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സ്പോൺസർ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസ് സഹായത്തോട വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ദമ്പതികളുടെ മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.
അതേസമയം മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്​ട്രിക്​,​ പ്ലമ്പിങ്​ ജോലി ചെയ്​തു വരികയാണ് ശരത്. നാലു വർഷം മുമ്പാണ് പ്രീതയുമായുള്ള വിവാഹം കഴിഞ്ഞത്. ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത് രണ്ട് മാസം മുമ്പാണ്. ശരതി​ന്റെ പിതാവ്​: മണിയനാചാരി. കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങൾ: പ്രവീൺ, പ്രിയ. മരണശേഷമുള്ള നിയമനടപടികളിൽ പിന്തുണയ്ക്കാൻ കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊല്ലം സ്വദേശികളായ ദമ്പതികൾ സൗദിയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ
Next Article
advertisement
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
  • ട്വന്റി20 പാര്‍ട്ടി തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ ഡോ. വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു

  • എട്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതായി പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു

View All
advertisement