കുവൈറ്റ് തൊഴില്‍ വിസ ട്രാന്‍സ്ഫറുകള്‍ക്കുള്ള ഫീസിളവ് നിര്‍ത്തലാക്കി; എല്ലാത്തരം വര്‍ക്ക് പെര്‍മിറ്റിനും 42,000 രൂപ ഫീസായി നല്‍കണം

Last Updated:

പ്രത്യേക വ്യവസായ മേഖലകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമാക്കുന്നതിനും മുന്‍ഗണന ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയന്ത്രണത്തോടുള്ള കുവൈറ്റിന്റെ സമീപനത്തിലെ ഒരു സുപ്രധാന മാറ്റമായി ഈ നീക്കം മാറും

ഇളവ് പിന്‍വലിച്ചതോടെ നേരത്തെ ഇളവ് നല്‍കിയിരുന്ന എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും 150 കുവൈറ്റ് ദിനാര്‍ ഫീസായി ഈടാക്കും
ഇളവ് പിന്‍വലിച്ചതോടെ നേരത്തെ ഇളവ് നല്‍കിയിരുന്ന എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും 150 കുവൈറ്റ് ദിനാര്‍ ഫീസായി ഈടാക്കും
വര്‍ക്ക് വിസ ട്രാന്‍സ്ഫറുകള്‍ക്കുള്ള ഫീസ് ഇളവുകള്‍ കുവൈറ്റ്  നിര്‍ത്തലാക്കി. ഓരോ വര്‍ക്ക് പെര്‍മിറ്റിനും 150 കുവൈറ്റ് ദിനാര്‍ (ഏകദേശം 42,000 രൂപ ഫീസായി നല്‍കണം). 2025ലെ മന്ത്രിതല പ്രമേയം നമ്പര്‍ 4 പ്രകാരം വ്യാഴാഴ്ചയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹ്ദ് അല്‍ യൂസഫാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
പ്രത്യേക വ്യവസായ മേഖലകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമാക്കുന്നതിനും മുന്‍ഗണന ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയന്ത്രണത്തോടുള്ള കുവൈറ്റിന്റെ സമീപനത്തിലെ ഒരു സുപ്രധാന മാറ്റമായി ഈ നീക്കം മാറും.
പ്രധാന റദ്ദാക്കലുകളും പുതിയ നിര്‍ദേശങ്ങളും
2024 പ്രമേയത്തിലെ ആര്‍ട്ടിക്കിള്‍ 2 റദ്ദാക്കിയതാണ് പ്രധാന മാറ്റം. ഇത് ചില മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസിന് ഇളവ് നല്‍കിയിരുന്നു.
ഇളവ് പിന്‍വലിച്ചതോടെ നേരത്തെ ഇളവ് നല്‍കിയിരുന്ന എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും 150 കുവൈറ്റ് ദിനാര്‍ ഫീസായി ഈടാക്കും.
advertisement
2024ലെ പ്രമേയത്തിലെ ആര്‍ട്ടിക്കിള്‍ അഞ്ച് നിര്‍ത്തലാക്കുകയും ഫീസ് ഘടന നടപ്പിലാക്കുന്നതിന് മുമ്പ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഒരു വര്‍ഷത്തെ ഇംപാക്ട് അസസ്‌മെന്റ് നടത്തണമെന്ന ആവശ്യകത നീക്കം ചെയ്യുകയും ചെയ്തു.
പുതിയ ഫീസ് ഘടന നിലവില്‍ വന്ന മേഖലകള്‍
  • സ്വകാര്യമേഖലയിലും പൊതുമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസ് ഘടന നിലവില്‍ വരും
  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍
  • ആരോഗ്യമന്ത്രാലയം ലൈസന്‍സ് നല്‍കിയ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍.
  • സ്വകാര്യ സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍
  • ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റി അനുമതി നല്‍കിയ വിദേശ നിക്ഷേപകര്‍
  • സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ സംഘടനകള്‍
  • പൊതുജനങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തി്കുന്ന സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, എന്‍ഡോവ്‌മെന്റുകള്‍, തൊഴില്‍ സംഘടനകള്‍, സഹകരണ സൊസൈറ്റികള്‍
  • വേട്ടയാടല്‍, കന്നുകാലി വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ഒട്ടക പരിപാലനം എന്നിങ്ങനെ ലൈസന്‍സുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍
  • വാണിജ്യ, നിക്ഷേപക വസ്തുക്കള്‍
  • വ്യവസായ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍
advertisement
മുന്‍പ് ഈ മേഖലകളെല്ലാം അധികമായി ഫീസ് ഈടാക്കുന്നതില്‍ നിന്ന് ഇളവ് നേടിയിരുന്നു.
തൊഴില്‍ നിയന്ത്രണങ്ങള്‍ ഏകീകരിക്കുന്നതിനും വിവിധ മേഖലകളിലെ പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനുമുള്ള കുവൈത്തിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീസ് ഘടന. 150 കുവൈറ്റ് ദിനാർ എന്നത് എല്ലാ മേഖലകളിലും ഏകീകൃതമായി ബാധകമാകും. ആശുപത്രികള്‍, സ്‌കൂളുകള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കുന്നതിലൂടെ വിദേശ തൊഴിലാളികളെ കൈകാര്യം ചെയ്തിരുന്ന നിയന്ത്രണത്തിലെ പഴുതുകള്‍ അടയ്ക്കാനും എല്ലാവര്‍ക്കും തുല്യ പരിഗണന ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് തൊഴില്‍ വിസ ട്രാന്‍സ്ഫറുകള്‍ക്കുള്ള ഫീസിളവ് നിര്‍ത്തലാക്കി; എല്ലാത്തരം വര്‍ക്ക് പെര്‍മിറ്റിനും 42,000 രൂപ ഫീസായി നല്‍കണം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement