മലയാളികൾ ഏറെയുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചൂടേറിയത്; താപനില 50 ഡിഗ്രിക്ക് മുകളിൽ

Last Updated:

54 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില

താപനില
താപനില
ലോകത്താകമാനം ചൂട്‌ ക്രമാതീതമായി വർധിക്കുന്നതിനിടെ ഏറ്റവും ചൂട്‌ കൂടിയ നഗരമായി മാറി കുവൈറ്റ്. സാധാരണ ദിവസങ്ങളിൽ ചൂട്‌ 50 ഡിഗ്രി കടക്കുന്നത് പതിവാണെന്ന് നഗരവാസികൾ പറയുന്നു. 54 ഡിഗ്രി സെൽഷ്യസ് ആണ് കുവൈറ്റിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മിത്രിബ അറിയിച്ചു. ലോകത്ത് തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനിലയാണിത്. ചൂട്‌ കാരണം പക്ഷികൾ ആകാശത്ത് നിന്നും ചത്തു വീഴുന്ന സംഭവങ്ങളും കുവൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൂന്ന് ദശലക്ഷത്തിലധികമാണ് കുവൈറ്റിലെ ജനസംഖ്യ.
കുവൈറ്റ് ഓരോ വർഷം കഴിയും തോറും ചൂട്‌ കൂടിയ നഗരമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കഠിന ചൂടിൽ പുറത്ത് ഇറങ്ങാൻ സാധിക്കാത്തത്തിനാൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരാൻ ശ്രമിക്കുകയാണ്. എന്നാൽ ദിവസവും പല ആവശ്യങ്ങൾക്കായും പുറത്ത് പോകേണ്ടി വരുന്നവരെ സംബന്ധിച്ചിടത്തോളം ചൂട് അസഹനീയമാണ്. ഇതിന് പരിഹാരമായി നഗരത്തിൽ എയർ കണ്ടീഷൻ ചെയ്ത തെരുവുകൾ ഒരുക്കിയിട്ടുണ്ട്. വീടുകളും, ഓഫീസുകളും, ഷോപ്പിംഗ് സെന്ററുകളും ഇത്തരത്തിൽ എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. ലഭിക്കുന്ന മഴയുടെ അളവിലും വലിയ കുറവ് കുവൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
നഗരത്തെ മുഴുവൻ പൊതിയുന്ന പൊടിക്കാറ്റുകൾ വർധിക്കുന്നതും ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ജനങ്ങൾ പറയുന്നു. വീടുകൾക്ക് മേൽക്കൂര ഉണ്ടെന്ന് പോലും തോന്നാത്ത വിധമാണ് ചൂട്‌ ഉള്ളിലേക്ക് കടക്കുന്നതെന്ന് കുവൈറ്റിലെ വാസ്തുശിൽപ്പികൾ അഭിപ്രായപ്പെടുന്നു. മെയ്, സെപ്റ്റംബർ മാസങ്ങൾ വരെ വേനൽക്കാലം നീണ്ടു നിന്നേക്കുമെന്നും ശരാശരി താപനില 45 ഡിഗ്രിയായി തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചൂടിനെ തുടർന്ന് സംസ്കാര ചടങ്ങുകളും മറ്റും രാത്രിയിൽ നടത്താൻ കുവൈറ്റ് സർക്കാർ അനുമതി നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മലയാളികൾ ഏറെയുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചൂടേറിയത്; താപനില 50 ഡിഗ്രിക്ക് മുകളിൽ
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement