Kuwait earthquake| കുവൈറ്റിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
കുവൈറ്റ് സിറ്റി: കുവൈറ്റിൽ (Kuwait) നേരിയ ഭൂചലനം (earthquake). ഇന്ന് രാവിലെയാണ് ഭൂകമ്പമുണ്ടായത്. അൽ അഹ്മദിയിൽ നിന്ന് 24 കി.മി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലാണ് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണെന്ന് കുവൈറ്റ് ഫയർ ഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. അതേസമയം, ഭൂചലനത്തിന്റെ വ്യാപ്തി 5.5 രേഖപ്പെടുത്തിയെന്നാണ് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്ററോളജി റിപ്പോർട്ട് ചെയ്യുന്നു.
Quake of 5-magnitude felt southwest of Kuwait's Al-Ahmadi - KNSN https://t.co/ytKlDPaFuv#KUNA #KUWAIT
— Kuwait News Agency - English Feed (@kuna_en) June 4, 2022
advertisement
പ്രാദേശിക സമയം പുലർച്ചെ 4.28 നാണ് ഭൂചലനമുണ്ടായത്. നേരിയ ഭൂചലനമായതിനാൽ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസിൾ പറയുന്നു. ഏതാനും മിനുട്ടുകളോളം ഭൂചലനം നീണ്ടു നിന്നു.
യു.എ.ഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു
യു.എ.ഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
advertisement
ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Location :
First Published :
June 04, 2022 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Kuwait earthquake| കുവൈറ്റിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല