ഷാർജ: വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. താനാളൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻകുട്ടി (46) ആണ് മരിച്ചത്.
Also Read- കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരി വീടിന് മുന്നിലെ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ചു
വെള്ളിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Also Read- മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; പത്തുദിവസത്തിൽ മൂന്നാമത്തേത്
ഭാര്യ: റുബീന. മക്കൾ: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. സഹോദരങ്ങൾ: മുഹമ്മദ് അഷ്‌റഫ് (അബൂദബി), പരേതനായ മുസ്തഫ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.