മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടത്
പത്തനംതിട്ട: കുവൈറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണു പൊലീസ് കണ്ടെത്തിയത്.
കുവൈറ്റിലെ സാല്‍മിയയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടത്. അപ്പാർട്ട്മെന്‍റ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ജീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫ്ലാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റുമരിച്ച നിലയിലാണ് ജീനയെ കണ്ടെത്തിയത്. ഫ്‌ലാറ്റിന്റെ പൂട്ടു തകര്‍ത്താണ് പൊലീസ് അകത്തുകയറിയത്. കുവൈറ്റ് ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന.
advertisement
ജീനയെ കൊലപ്പെടുത്തിയശേഷം സൈജു സൈമൺ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സാൽമിയയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞ് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
Location :
New Delhi,New Delhi,Delhi
First Published :
May 04, 2023 6:46 PM IST