ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി; പാകിസ്ഥാനികൾക്കെതിരെ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ മാസം മൂന്നാം തീയതി മുതലാണ് ഇദ്ദേഹത്തെ കാണാതായത്
ദുബായ്: പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ നാല് പാകിസ്ഥാനികൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനില്‍ വില്‍സെന്റാണ് കൊല്ലപ്പെട്ടത്.
ട്രേഡിംഗ് കമ്ബനിയില്‍ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അനിൽ വിൻസന്‍റ്. ഈ മാസം മൂന്നാം തീയതി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അനിലിന്റെ സഹോദരൻ പ്രകാശ് ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍.
തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അനിലിനെ കാണാതായതോടെ പ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
advertisement
അനിലിനെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് മൃതദേഹം കണ്ടെടുക്കുകയും പാകിസ്ഥാൻകാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം മറവുചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറും പാകിസ്ഥാൻ സ്വദേശിയാണ്. ഇയാള്‍ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു. അനിലിന്റെ മൃതദേഹം കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു,
Location :
Kochi,Ernakulam,Kerala
First Published :
January 23, 2024 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി; പാകിസ്ഥാനികൾക്കെതിരെ കേസ്