പഠന മികവിന് മലയാളി വിദ്യാർത്ഥിക്ക് യുഎഇ ഗോൾഡൻ വിസ
- Published by:Naseeba TC
- news18-malayalam
Last Updated:
പഠന മികവ് കണക്കിലെടുത്താണ് ആദിത്യന് 10 വർഷത്തെ വിസ ലഭിച്ചത്
മലയാളി വിദ്യാർത്ഥിക്ക് യുഎഇ ഗോൾഡൻ വിസ. ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ വിദ്യാർത്ഥി ആദിത്യൻ പ്രമദിനാണ് വിസ ലഭിച്ചത്. പഠന മികവ് കണക്കിലെടുത്താണ് ആദിത്യന് 10 വർഷത്തെ വിസ ലഭിച്ചത്.
12–ാം ക്ലാസ് പരീക്ഷയിൽ ആദിത്യൻ മികച്ച വിജയം നേടിയിരുന്നു. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് ആദിത്യൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.
ദുബായിൽ മനോരമ ന്യൂസ് ചാനൽ ക്യാമറാമാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രമദ് ബി. കുട്ടിയുടെയും എൻജിനീയറായ ജീനയുടെയും മകനാണ്. സഹോദരൻ: ആര്യൻ പ്രമദ്.
Location :
Thiruvananthapuram,Kerala
First Published :
June 30, 2023 5:24 PM IST