Suicide |സൗദിയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

Last Updated:

നാല് ദിവസം മുന്‍പ് സുധീഷ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.

ദമാം: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിയായ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഴക്കന്‍ പ്രവിശ്യയായ ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് സുധീഷ് സൗദിയിലെത്തിയത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം.
പോലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസം മുന്‍പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Accident | പുഴയിലകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മരിച്ചു; മകനെ നാട്ടുകാർ രക്ഷപ്പെടുത്തി
കൊച്ചി: പുഴയില്‍ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മരിച്ചു. വാരപ്പെട്ടി ഇഞ്ചൂര്‍ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തില്‍ അകപ്പെട്ട മകന്‍ അമീറിനെ(12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂര്‍ കുറുമാട്ടുകുടി എബി കെ അലിയാര്‍ (42)ആണ് മരിച്ചത്. അമീറിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എബിയും കുടുംബവും വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. '13 വഷങ്ങള്‍ പോയതറിയാതെ ' എന്ന കുറിപ്പോടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കിട്ട് മണിക്കൂറുകള്‍ക്കമാണ് മരണം എബിയെ തേടിയെത്തിയത്.
advertisement
മക്കളായ ആശീര്‍ ,ആദില്‍ ,അമീര്‍ എന്നിവരെയും കൂട്ടി സാധാരണ കുളിക്കാനിറങ്ങുന്ന കടവിലാണ് ഇന്നും ഇറങ്ങിയത്. എന്നാൽ അതിനിടെ മകന്‍ അമീര്‍ കടവിൽനിന്ന് ദൂരത്തേക്ക് നീന്തുകയും കയത്തില്‍ അകപ്പെടുകയുമായിരുന്നു. ഇതുകണ്ട എബി മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സിന്റെ ഡിഫന്‍സ് സേനാംഗം റെജിയും സുഹൃത്ത് ജോസുമാണ് ആദ്യം രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.
പിതാവും മകനും മുങ്ങിത്താഴുന്നത് ജോസ് കണ്ടിരുന്നു. വിവരം ഉടന്‍ റെജിയെയും അറിയിച്ചു. പിന്നാലെ ചെക്ക് ഡാമിന് മുകള്‍ ഭാഗത്ത് നിന്ന് റെജിയും മറ്റൊരുഭാഗത്തുനിന്ന് ജോസും പുഴയില്‍ച്ചാടി.ചുഴിയില്‍ മുങ്ങിത്താണിരുന്ന ഇരുവരെയും ജോസിന് പിടുത്തം കിട്ടിയെങ്കിലും ഒഴുക്കിന്റെ ശക്തി മൂലം എബി കൈവിട്ടുപോയി. ഇതിനകം നീന്തിയെത്തിയ റെജി അമീറിനെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും എബിയെ കണ്ടെത്താനായില്ല.
advertisement
ഇതോടെ റെജി കോതമംഗലം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ് ടി ഒ കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബി സി ജോഷി, കെ കെ രാജു,എഫ്.പ്രദീപ്, എസ് അന്‍ഷാദ്, വൈശാഖ് ആര്‍ എച്ച്‌ ന്നിവര്‍ ചേര്‍ന്ന് കയത്തില്‍ നിന്നും എബിയുടെ മൃതദ്ദേഹം കണ്ടെടുക്കുകയായിരുന്നു. ഖബടക്കം നാളെ രാവിലെ 11-ന് മാതിരപ്പിള്ളി ജുമ മസ്ജീദില്‍ നടക്കും. ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു എബി കെ അലിയാർ.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Suicide |സൗദിയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement