advertisement

ആത്മഹത്യാശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്നുവീണു മലയാളി യുവാവ് മരിച്ചു

Last Updated:

കെട്ടിടത്തിൽ നിന്നും ചാടി അത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ബിലു കൃഷ്ണൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിക്കുകയായിരുന്നു

ദുബായ്: ജോലി സ്ഥലത്ത് കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവ് മരിച്ചു. ദുബായിൽ ജബൽ അലിയിൽ ആണ് സംഭവം നടന്നത്. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കു‍ഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ‍ റിട്ട. എസ്ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ബിലു കൃഷ്ണൻ (30) ആണു മരിച്ചത്.
ദുബായിലെ ഒരു കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം, കെട്ടിടത്തിൽ നിന്നും ചാടി അത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ബിലു കൃഷ്ണൻ ശ്രമിക്കുന്നതിനിടെ ബിലു കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിക്കുകയായിരുന്നു.
ബിലു കൃഷ്ണന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ ആയിരുന്നു ബിലു കൃഷ്ണൻ വിവാഹിതനായത്. അച്ഛന്റെ മരണം കാരണം കഴിഞ്ഞ രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. അതിന് ശേഷമാണ് ദുബായിലേക്ക് തിരിച്ചു പോയത്. ഭാര്യ: ലക്ഷ്മി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആത്മഹത്യാശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്നുവീണു മലയാളി യുവാവ് മരിച്ചു
Next Article
advertisement
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് BJP നഗരസഭ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്:BJP ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ
  • പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ടു

  • ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി, കോർപറേഷൻ തന്നെയാണ് നോട്ടീസ് നൽകിയത്

  • നോട്ടീസിന് മറുപടി നൽകാത്ത പക്ഷം ഹിയറിങ്, ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും

View All
advertisement