മലയാളി യുവാവിനെ ഷാർജയിൽ കടലിൽ കാണാതായി

Last Updated:

അഖിൽ ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ചാണ് അപകടം ഉണ്ടായത്

ഷാർജ: മലയാളി യുവാവിനെ ഷാർജയിൽ പുറംകടലിൽ കാണാതായതായി. വർക്കല സ്വദേശി അഖിൽ (33) നെയാണ് കാണാതായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈന്നേരത്തോടെയാണ് കപ്പലിൽവെച്ച് മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അഖിലിനെ കണ്ടെത്താനായുള്ള തെരച്ചിൽ തുടരുകയാണ്.
അഖിൽ ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ചാണ് അപകടം ഉണ്ടായത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ശക്തമായ തിരയിൽ കപ്പൽ ആടിയുലഞ്ഞു. ഇതിനിടെ അഖിൽ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായതെങ്കിലും കമ്പനി അധികൃതർ അഖിലിന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്നതാണ് അഖിലിന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. കപ്പൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കണമെന്ന് അവർ ആവശ്യപ്പടുന്നുണ്ട്. ഷാർജയിലെ വിവിധ മലയാളി സംഘടനകളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
News Summary- A Malayali youth has gone missing in the open sea in Sharjah. Akhil (33), a native of Varkala, is missing. The accident happened on Monday evening while fishing on the ship
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മലയാളി യുവാവിനെ ഷാർജയിൽ കടലിൽ കാണാതായി
Next Article
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
  • അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

  • 5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.

  • അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

View All
advertisement