യുഎഇയിൽ റോഡരികിൽ ഉമ്മയുമായി ഫോണിൽ സംസാരിച്ചു നിന്ന പ്രവാസി മലയാളി കാറിടിച്ച് മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്
ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജസീം റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. അബൂദബി എലംകോ കമ്പനിയിൽ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ് താമസം.
ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ. മാതാവ്: റംല
Location :
Malappuram,Malappuram,Kerala
First Published :
Apr 22, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ റോഡരികിൽ ഉമ്മയുമായി ഫോണിൽ സംസാരിച്ചു നിന്ന പ്രവാസി മലയാളി കാറിടിച്ച് മരിച്ചു








