ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്നലെ അര്‍ധരാത്രിയോടെ കരാമ 'ഡേ ടു ഡേ' ഷോപ്പിങ് സെന്‍ററിന് സമീപം ബിന്‍ഹൈദര്‍ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
ദുബായിലെ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരാണ്. പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയോടെ കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് സെന്‍ററിന് സമീപം ബിന്‍ഹൈദര്‍ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. 12.20 ഓടെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരായ താമസക്കാരാണെന്നാണ് വിവരം.
പരിക്കേറ്റവരില്‍ അഞ്ച് പേര്‍ റാശിദ് ആശുപത്രിയിലും, എന്‍ എം സി ആശുപത്രിയില്‍ നാല് പേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായാണ് വിവരം.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Oct 18, 2023 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം










