ദുബായ്: മുൻ പ്രതിശ്രുതവധുവിനോട് പ്രതികാരം ചെയ്യാൻ വ്യത്യസ്ത മാർഗം തേടിയ യുവാവ് പിടിയിൽ. താൻ നൽകിയ സമ്മാനങ്ങൾ മടക്കിനൽകാൻ യുവതി വിസമ്മതിച്ചതായിരുന്നു യുവാവിന്റെ പ്രകോപനത്തിന് കാരണം. യുവതിയുടെ കുടുംബത്തിന്റെ കാറുകൾ രാസപദാർത്ഥങ്ങൾ ഒഴിച്ച് നശിപ്പിപ്പിക്കുകയായിരുന്നു യുവാവ് ചെയ്തത്.
അൽ ഖുവോസ് പ്രദേശത്തെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സുരൂർ പറഞ്ഞു.
“ഒരു സ്ത്രീയും അവളുടെ നാല് പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ സിസിടിവി ക്യാമറയിൽ ഒരു കൂട്ടം മുഖംമൂടി ധരിച്ച യുവാക്കൾ മോട്ടോർ ബൈക്കുകളിൽ വരികയായിരുന്നു. അതിൽ ഒരാൾ വാഹനങ്ങളിൽ രാസവസ്തുക്കൾ ഒഴിച്ച് രക്ഷപ്പെട്ടു,” ബ്രിഗേഡിയർ ബിൻ സുരൂർ പറഞ്ഞു.
Also Read- അബുദാബിയിലെ ആദ്യ ക്ഷേത്രം നിർമ്മിക്കുന്നത് ഇരുമ്പും സ്റ്റീലും ഉപയോഗിക്കാതെകാറുകൾ കേടുപാട് വരുത്തുമ്പോൾ ധരിച്ചിരുന്ന ബ്രാൻഡഡ് ഷർട്ട് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇതേ ഉടുപ്പ് ധരിച്ച യുവാവ് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത് കണ്ടെത്തി. “ഞങ്ങളുടെ നൂതന പൊലീസിംഗ് സാങ്കേതികവിദ്യ പ്രതിയെ ബ്രാൻഡഡ് ഷർട്ടിൽ നിന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾ അദ്ദേഹത്തെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ”- ബ്രിഗേഡിയർ ബിൻ സുരൂർ പറഞ്ഞു.
ചോദ്യം ചെയ്യലിൽ തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്ന് കാറുകൾക്ക് കേടുപാടുകൾ വരുത്തിയതായി യുവാവ് സമ്മതിച്ചു.
“വേർപിരിഞ്ഞ ശേഷം പെൺകുട്ടിയോട് (വീട്ടിൽ താമസിക്കുന്ന സ്ത്രീയുടെ നാല് പെൺമക്കളിൽ ഒരാൾ) പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുമ്പ് നൽകിയ സമ്മാനങ്ങൾ തിരികെ നൽകാൻ അവർ വിസമ്മതിച്ചതായി അദ്ദേഹം പറഞ്ഞു, ”ബ്രിഗ് ബിൻ സുരൂർ കൂട്ടിച്ചേർത്തു.
തന്റെ മുൻ പ്രതിശ്രുത വരൻ തന്നോട് ഒന്നും കടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി എന്ന് ദുബായ് പോലീസ് പറഞ്ഞു. മുൻപ് താൻ നൽകിയ സമ്മാനങ്ങൾ മടക്കി നൽകാൻ യുവതി തയാറായില്ലെന്ന് യുവാവ് പറഞ്ഞു. പ്രതികാരം ചെയ്യാനുള്ള മാർഗമായാണ് കാറുകൾ നശിപ്പിച്ചതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു. കാറുകൾ നശിപ്പിച്ചതിന് യുവാവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.