700 കാറുകൾ, 4000 കോടിയുടെ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റ്; മലയാളികൾക്ക് സുപരിചിതരാണീ ലോകത്തിലെ ഏറ്റവും ധനിക കുടുംബം
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബത്തിന് യുഎഇക്ക് പുറത്ത് പാരീസിലും ലണ്ടനിലും നിരവധി സ്വത്തുകളുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ധനിക കുടുംബമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന്റേത്. 4078 കോടി രൂപയോളം വിലമതിക്കുന്ന കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റ് വിമാനങ്ങൾ, ഒരു ഫുട്ബോൾ ക്ലബ്ബ് എന്നിവ കുടുംബത്തിന്റെ ആസ്തികളിൽ ഉൾപ്പെടുന്നു. 18 സഹോദരന്മാരും 11 സഹോദരിമാരും ഒൻപത് മക്കളും 18 ചെറുമക്കളും അടങ്ങുന്നതാണ് നഹ്യാന്റെ കുടുംബം.
ലോകത്തെ ആകെയുള്ള എണ്ണ ശേഖരത്തിന്റെ ആറ് ശതമാനവും നഹ്യാൻ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ലോക ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥതയും കൂടാതെ ഗായികയായ റിഹന്നയുടെ (Rihanna) ബ്യൂട്ടി ബ്രാൻഡ് ആയ ഫെന്റിയിലും (Fenty) ഇലോൺ മസ്കിന്റെ സ്പേസ് എക്സ് (Space X) കമ്പനിയിലും നഹ്യാൻ കുടുംബത്തിന് ഓഹരി പങ്കാളിത്തമുണ്ട്.
നഹ്യാന്റെ ഇളയ സഹോദരനായ ഷെയ്ഖ് ഹമാദ് ബിൻ ഹമാദൻ അൽ നഹ്യാന് 700 ഓളം കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എസ്യുവിയും (SUV) അഞ്ച് ബുഗാട്ടി വെയ്റോൺ (Bugatti Veyrons) മോഡലുകളും കൂടാതെ ലംബോർഗിനി റിവെന്റോൻ (Lamborghini Reventon), മെഴ്സിഡസ് ബെൻസ് സിഎൽകെ ജിടിആർ(Mercedes -Benz CLK GTR), ഫെരാരി 599XX, മക് ലാറെൻ എംസി12 (McLaren MC12) എന്നിവയും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.
advertisement
അബുദാബിയിൽ സ്ഥിതി ചെയ്യുന്ന പ്രസിഡന്റിന്റെ സ്വർണം പൂശിയ പാലസായ ഖസർ അൽ - വതനിലാണ് (Qasr Al-Watan) നഹ്യാൻ കുടുംബം താമസിക്കുന്നത്. 94 ഏക്കർ വിസ്തൃതയിൽ വ്യാപിച്ച് കിടക്കുന്ന പാലസിലെ ഏറ്റവും വലിയ താഴികകുടത്തിൽ 350,000 ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ച ഒരു വിളക്കുമുണ്ട്. കൂടാതെ നിരവധി പുരാവസ്തുക്കളുടെ ശേഖരവും ആ കൊട്ടാരത്തിലുണ്ട്. കാർഷിക രംഗവുമായും, എനർജി, എന്റർടൈൻമെന്റ്, മാരിടൈം രംഗവുമായി ബന്ധപ്പെട്ട ബിസ്സിനസ്സുകളിലായി പ്രവർത്തിക്കുന്ന കുടുംബത്തിന്റെ ഏറ്റവും ഉയർന്ന നിക്ഷേപങ്ങളുള്ള കമ്പനിക്ക് 235 ബില്യൺ ഡോളറിന്റെ മൂല്യമുണ്ട്. നഹ്യാന്റെ സഹോദരനായ തഹ്നൂൺ ബിൻ സയദ് അൽ നഹ്യാനാണ് കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നത്.
advertisement
2008 ലാണ് നഹ്യാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് 2,122 കോടി രൂപയ്ക്ക് യുകെ ഫുട്ബോൾ ടീം ആയ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി എന്നീ ഫുട്ബോൾ ക്ലബ്ബുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ 81 ശതമാനം ഓഹരിയും അബുദാബി യുണൈറ്റഡിന്റെ കയ്യിലാണ്.
കുടുംബത്തിന് യുഎഇക്ക് പുറത്ത് പാരീസിലും ലണ്ടനിലും നിരവധി സ്വത്തുകളുണ്ട്. യുകെയിലെ ധനികർ താമസിക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ സ്വത്തുക്കൾ സ്വന്തമാക്കിയതിന്റെ പേരിൽ കുടുംബത്തിന്റെ മുൻ തലവൻ “ ലാൻഡ് ലോർഡ് ഓഫ് ലണ്ടൻ” (landlord of London) എന്ന് അറിയപ്പെട്ടിരുന്നു. ദുബായ് രാജ കുടുംബത്തിന്റെ ആകെ ആസ്തി ബ്രിട്ടീഷ് രാജ കുടുംബത്തിന്റേതിന് സമാനമാണെന്ന് 2015 ൽ ന്യൂയോർക്കർ ( New Yorker) റിപ്പോർട്ട് ചെയ്തിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
January 20, 2024 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
700 കാറുകൾ, 4000 കോടിയുടെ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റ്; മലയാളികൾക്ക് സുപരിചിതരാണീ ലോകത്തിലെ ഏറ്റവും ധനിക കുടുംബം