Hajj 2024 | 200 ഓളം രാജ്യങ്ങളില്‍ നിന്നായി ഹജ്ജ് നിര്‍വഹിക്കാനെത്തിയത് 18 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

Last Updated:

ഇതിൽ 16.11 ലക്ഷം പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ഥാടകരും 2.21 ലക്ഷം പേർ ആഭ്യന്തര തീര്‍ഥാടകരുമാണ്

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തില്‍ 18 ലക്ഷത്തിൽ അധികം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ജനറല്‍ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) അറിയിച്ചു. ഇതിൽ 16.11 ലക്ഷം പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ഥാടകരും 2.21 ലക്ഷം പേർ ആഭ്യന്തര തീര്‍ഥാടകരുമാണ്. ഇവരിൽ 9.58 ലക്ഷം പേര്‍ പുരുഷന്മാരും 8.75 ലക്ഷം പേര്‍ സ്ത്രീകളുമാണ്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാൻ ഇത്തവണ സൗദിയിലെത്തിയത്.
അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, അറബ് രാജ്യങ്ങളിൽ നിന്ന് 22.3 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 63 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 11.3 ശതമാനവും തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്. കൂടാതെ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ഥാടകരുടെ നിരക്ക് 3.2 ശതമാനമാണെന്നും ജനറൽ അതോറിറ്റി അറിയിച്ചു. ഇതിൽ ഭൂരിഭാഗം തീർത്ഥാടകരും വിമാനത്താവളങ്ങൾ വഴിയാണ് എത്തിച്ചേർന്നത്.
15.46 ലക്ഷം തീര്‍ഥാടകരാണ് വിമാനത്താവളങ്ങള്‍ വഴി രാജ്യത്ത് എത്തിയത്. കൂടാതെ 4,714 തീര്‍ഥാടകര്‍ കടല്‍ മാര്‍ഗവും 60,251 തീര്‍ഥാടകര്‍ കര മാര്‍ഗവുമാണ് എത്തിച്ചേര്‍ന്നത്. ടെന്നീസ് താരം സാനിയ മിര്‍സ സഹോദരി അനം മിര്‍സയ്‌ക്കൊപ്പം ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാൻ മക്കയിലെത്തിയിരുന്നു. നടി സനാ ഖാനും ഹജ്ജിനായി മക്കയിലെത്തി. സാനിയ മിര്‍സയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.
advertisement
ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന തലക്കെട്ടിലാണ് സന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. " മാറ്റത്തിന്റെ പുതിയൊരു പാതയിലാണ് ഞാന്‍. പോയ കാലത്ത് ചെയ്ത തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ക്ഷമ ചോദിക്കുന്നു,’’ എന്നാണ് സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. " ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയും വിനയവുമുള്ള ഹൃദയവും കരുത്തുറ്റ മനസ്സുമായി ഞാന്‍ തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു,’’ സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Hajj 2024 | 200 ഓളം രാജ്യങ്ങളില്‍ നിന്നായി ഹജ്ജ് നിര്‍വഹിക്കാനെത്തിയത് 18 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement