ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതിലേറെയും ഇന്ത്യക്കാർ
- Published by:Anuraj GR
- trending desk
Last Updated:
2023-ൽ, ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായി
ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ ഏറ്റവും കൂടുതൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. 11.9 മില്യൻ ഇന്ത്യൻ യാത്രികരാണ് ദുബായ് വിമാനത്താവളം വഴി ഇതുവരെ യാത്ര ചെയ്തത്. 6.7 മില്യൻ യാത്രക്കാരുമായി സൗദി അറേബ്യയും 5.9 മില്യൻ യാത്രക്കാരുമായി യുകെയും ഇക്കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പാകിസ്ഥാനിൽ നിന്നും 4.2 മില്യൻ യാത്രക്കാരും യുഎസിൽ നിന്നും മില്യൻ യാത്രക്കാരും, റഷ്യയിൽ നിന്നും 2.5 മില്യൻ യാത്രക്കാരും, ജർമനിയിൽ നിന്നും 2.5 മില്യൻ യാത്രക്കാരുമാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
2023-ൽ, ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, 31.7 ശതമാനം വർധനവോടെ, 86.9 മില്യൻ യാത്രക്കാരാണ് (ഏകദേശം എട്ട് കോടിയിലേറെ) പോയ വർഷം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2019ല്‍ ദുബായ് വിമാനത്താവളം വഴി 86.3 മില്യൻ പേരാണ് യാത്ര ചെയ്തത്. 2018-ല്‍ ഇത് 89.1 മില്യൻ ആയിരുന്നു.
ദുബായ് വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഡിസംബർ മാസമായിരുന്നു കഴിഞ്ഞ വർഷം നാലാം പാദത്തിലെ ഏറ്റവും തിരക്കേറിയ മാസം. 7.8 മില്യൻ യാത്രക്കാരാണ് കഴിഞ്ഞ ഡിസംബറിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. നാലാം പാദത്തിൽ ആകെ 22.4 മില്യൻ യാത്രക്കാരെ ദുബായ് എയർപോർട്ട് സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷത്തെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 13.8 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്.
advertisement
2023ലെ കണക്കുകൾ പ്രകാരം, 104 രാജ്യങ്ങളിലെ 262 സ്ഥലങ്ങളിലേക്കായി ദുബായ് വിമാനത്താവളത്തിൽ നിന്നും സർവീസുകളുണ്ട്.
Location :
Kochi,Ernakulam,Kerala
First Published :
February 20, 2024 12:16 PM IST