മക്കളും കൊച്ചുമക്കളുമായി 134 പേർ! സൗദി അറേബ്യയിലെ മുതുമുത്തശ്ശൻ 142-ാം വയസ്സില്‍ വിടവാങ്ങി

Last Updated:

ഇന്ന് നമുക്ക് പരിചിതമായ സൗദി അറേബ്യ ഉണ്ടാകുന്നതിനും വളരെ മുമ്പ്, 1,800കളുടെ അവസാനത്തിലാണ് വദായ് ജനിച്ചത്

News18
News18
സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ നാസർ ബിൻ റദാൻ  അൽ റാഷിദ് അൽ വദായ് വിടവാങ്ങി. 142 വയസ്സ് ആയിരുന്നു. മക്കളും പേരക്കുട്ടികളുമടക്കം 134 പേർ അദ്ദേഹത്തിനുണ്ട്. രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന നാസർ അൽ വദായിയുടെ വിയോഗത്തിൽ സൗദി അറേബ്യ ദുഃഖം രേഖപ്പെടുത്തി.
ഇന്ന് നമുക്ക് പരിചിതമായ സൗദി അറേബ്യ ഉണ്ടാകുന്നതിനും വളരെ മുമ്പ് 1,800കളുടെ അവസാനത്തിലാണ് വദായ് ജനിച്ചത്. അദ്ദേഹം വളർന്നുവന്ന ലോകം ഇന്നത്തെ സൗദിയിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. തലമുറകളിലൂടെ ഒരു വലിയ കുടുംബം തന്നെ അദ്ദേഹം കെട്ടിപ്പടുത്തു. മൂന്ന് തവണ വിവാഹം കഴിച്ച വദായിക്ക് മക്കളും കൊച്ചമക്കളും അടക്കം 134 പേരുണ്ടെന്നാണ് റിപ്പോർട്ട്.
വദായിയുടെ മൂന്നാമത്തെ ഭാര്യ അദ്ദേഹത്തോടൊപ്പം 30 വർഷം ജീവിച്ചു. അവർക്ക് ഇന്ന് 110 വയസ്സുണ്ട്. അവരുടെ മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ രണ്ട് പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഒരാൾ 90 വയസ്സ് വരെ ജീവിച്ചിരുന്നു.
advertisement
സൗദി അറേബ്യയുടെ എല്ലാ വിധത്തിലുള്ള പരിവർത്തനങ്ങൾക്കും വദായ് സാക്ഷ്യം വഹിച്ചു. വൈദ്യുതി, ആശുപത്രികൾ, എണ്ണ സമ്പത്ത്, ആധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ കണ്ണടയും മുമ്പ് സൗദിയിൽ ഉണ്ടായി. പതിറ്റാണ്ടുകളായുള്ള സൗദിയുടെ മാറ്റങ്ങൾ നമ്മൾ കാണുന്നുണ്ട്. എന്നാൽ നൂറ്റാണ്ടുകളായി സൗദിയിലുണ്ടായ മാറ്റങ്ങൾ അദ്ദേഹം കണ്ടു.
ചുറ്റിലുമുള്ളവരെ സംബന്ധിച്ച് അദ്ദേഹം ഒരു വൃദ്ധൻ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ വിശ്വാസവും അച്ചടക്കവും ജീവിതത്തിലെ ലാളിത്യവും ആളുകളെ സ്വാധീനിച്ചിരുന്നു. 40-ലധികം തവണ അദ്ദേഹം ഹജ്ജ് നിർവഹിച്ചതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. പതിവ് തീർത്ഥാടകർക്ക് പോലും ഇത് വിശ്വാസിക്കാൻ പ്രയാസമാണ്. അദ്ദേഹത്തിന്റെ ദീർഘായുസ്സിന് കാരണം ലളിതമായ ശീലങ്ങളും തെക്കൻ സൗദി ആചാരങ്ങളിൽ അധിഷ്ടിതമായ ഭക്ഷണക്രമവുമാണെന്നാണ് ഒരു വിശ്വാസം.
advertisement
വദായിയുടെ മരണവാർത്ത വന്നതോടെ അവസാനമായി അദ്ദേഹത്തെ കാണാൻ നിരവധിയാളുകൾ എത്തി. ദഹ്‌റാൻ അൽ ജനൗബിൽ അദ്ദേഹത്തിന്റെ ശവസംസ്‌കാര പ്രാർത്ഥനകളിൽ പങ്കെടുക്കാനായി 7,000ത്തിലധികം പേർ എത്തിയെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ പൂർവികർ അന്ത്യവിശ്രമംകൊള്ളുന്ന ഗ്രാമമായ അൽ റാഷിദിൽ തന്നെ അദ്ദേഹത്തെയും അടക്കം ചെയ്തു.
മരണ വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിലും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും അനുസ്മരണക്കുറിപ്പുകളും നിറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മക്കളും കൊച്ചുമക്കളുമായി 134 പേർ! സൗദി അറേബ്യയിലെ മുതുമുത്തശ്ശൻ 142-ാം വയസ്സില്‍ വിടവാങ്ങി
Next Article
advertisement
മക്കളും കൊച്ചുമക്കളുമായി 134 പേർ! സൗദി അറേബ്യയിലെ മുതുമുത്തശ്ശൻ  142-ാം വയസ്സില്‍ വിടവാങ്ങി
മക്കളും കൊച്ചുമക്കളുമായി 134 പേർ! സൗദി അറേബ്യയിലെ മുതുമുത്തശ്ശൻ 142-ാം വയസ്സില്‍ വിടവാങ്ങി
  • 142 വയസ്സിൽ അന്തരിച്ച നാസർ അൽ വദായിക്ക് മക്കളും കൊച്ചുമക്കളുമടക്കം 134 പേർ ഉണ്ടായിരുന്നു

  • വദായിയുടെ മരണവാർത്തയിൽ സൗദി അറേബ്യ ദുഃഖം രേഖപ്പെടുത്തി, 7,000ത്തിലധികം പേർ ശവസംസ്‌കാരത്തിൽ പങ്കെടുത്തു

  • വദായ് 1,800കളുടെ അവസാനം ജനിച്ചു, സൗദിയിലെ എല്ലാ മാറ്റങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു

View All
advertisement