വെള്ളംകയറിയ താഴ്‌വരകളില്‍ പ്രവേശിച്ചാല്‍ 2000 ദിര്‍ഹം പിഴ, വാഹനം കണ്ടുകെട്ടും; യുഎഇയിലെ പുതിയ ഗതാഗത നിയമലംഘനങ്ങൾ അറിയാം

Last Updated:

ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്

ദുബായ്: യുഎഇയില്‍ മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.
  1. മഴപെയ്യുമ്പോള്‍ താഴ്‌വരകളിലും വെള്ളപ്പൊക്കമേഖലകളിലും ഡാമുകളിലും ഒത്തുകൂടുന്നതിന് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും ലഭിക്കും.
  2. വെള്ളംകയറിയ താഴ്‌വരകളില്‍ പ്രവേശിച്ചാല്‍ രണ്ടായിരം ദിര്‍ഹമാണ് പിഴ. ഇതിനു പുറമേ ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റും വാഹനം 23 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
  3. ബന്ധപ്പെട്ട അധികൃതരെ ഗതാഗത പാലനത്തില്‍ നിന്നും തടയുക, ആംബുലന്‍സുകള്‍, റെസ്‌ക്യൂ വാഹനങ്ങള്‍ എന്നിവയെ ദുരന്തം, താഴ്‌വരകളിലെ വെള്ളക്കെട്ട് പോലുള്ള പ്രശ്‌നസമയങ്ങളില്‍ തടയുന്ന കുറ്റത്തിന് 1000 ദിര്‍ഹമാണ് പിഴ. ഇതിനുപുറമേ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
advertisement
മുന്നറിയിപ്പുകളെ അവഗണിച്ചും ആളുകള്‍ മലയോരമേഖലകളിലേക്ക് മഴ ആസ്വദിക്കുന്നതിനായി പോവുന്ന പതിവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശനനടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വെള്ളംകയറിയ താഴ്‌വരകളില്‍ പ്രവേശിച്ചാല്‍ 2000 ദിര്‍ഹം പിഴ, വാഹനം കണ്ടുകെട്ടും; യുഎഇയിലെ പുതിയ ഗതാഗത നിയമലംഘനങ്ങൾ അറിയാം
Next Article
advertisement
'സംഭവിച്ചതൊന്നും ഓർമയില്ല!'  ഒരാഴ്ച മുമ്പ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരികെയെത്തി
'സംഭവിച്ചതൊന്നും ഓർമയില്ല!'  ഒരാഴ്ച മുമ്പ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരികെയെത്തി
  • യൂത്ത് കോൺഗ്രസ് നേതാവ് അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്ന ഒരു ആഴ്ചയ്ക്കു ശേഷം തിരികെ കോൺഗ്രസിൽ.

  • അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നത് ചതിപ്രയോഗത്തിലൂടെയാണെന്നും തനിക്ക് ഓർമ്മയില്ലെന്നും പറഞ്ഞു.

  • ഇനിയുള്ള കാലം കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അഖിൽ ഓമനക്കുട്ടൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

View All
advertisement